സൗദി അറേബ്യയില്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കും പാസ്പോര്‍ട്ട്. ഇതു സംബന്ധിച്ചു സൗദി അധികൃതരും യുഎന്‍ സമിതിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഇനി മുതല്‍ ഫാല്‍ക്കന്‍ പക്ഷികള്‍ക്കു യാതൊരു തടസവും കൂടാതെ ഉടമകള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്യാം. മൂന്നു വര്‍ഷമാണു പാസ്പോര്‍ട്ടിന്‍റെ കാലാവധി. ഉടമയെ സംബന്ധിച്ച വിവരങ്ങളും പാസ്പോര്‍ട്ടിലുണ്ടാകും.
അറബ് രാജ്യങ്ങളില്‍ ഏറെ പ്രിയപ്പെട്ട പക്ഷിയാണു ഫാല്‍ക്കന്‍. വന്‍വില കൊടുത്താണു പലരും ഇതിനെ സ്വന്തമാക്കുന്നത്. എന്നാല്‍ നിയമപരമായ തടസങ്ങളാല്‍ ഇവയുമായി വിദേശത്തേക്കു യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. കായിക ആവശ്യങ്ങള്‍ക്കും മത്സരത്തിനുമായി ഫാല്‍ക്കനുകളെ കൊണ്ടു പോകുന്നവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
metrovaartha news 24.10.2010
No comments:
Post a Comment