.

.

Sunday, May 15, 2011

ലോക പരിസ്ഥിതി വാരത്തില് വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകളൊരുങ്ങി

കേരള വനം- വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില് നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം വിവിധയിടങ്ങളിലായി ആറര ലക്ഷത്തിലധികം വൃക്ഷതൈകള് തയാറാക്കിയത്. മാത്തോട്ടം വനശ്രീ, പെരുവയല് ചെട്ടികുളം, എലത്തൂര്, മീഞ്ചന്ത, മടവൂര് എന്നിവിടങ്ങളിലെ കോഴിക്കോട് സോഷ്യല് ഫോറസ്ട്രി ഡിവിഷന്റെ നഴ്സറികളിലാണു ഗുണമേന്മയുള്ള തൈകള് തയാറാക്കിയത്. മടവൂരിലെ നഴ്സറിയില് കാവുകള്ക്ക് വിതരണം ചെയ്യാനുള്ള ഔഷധ സസ്യങ്ങളാണ് ഉള്ളത്. ഇത്തവണ ചന്ദനത്തൈയും നല്കുന്നുണ്ട്.
തേക്ക്, കൂടത്തൈകള്, നെല്ലി, കുമിഴ്, താന്നി, നീര്മരുത്, വേങ്ങ, മുരിങ്ങ, കണിക്കൊന്ന, കൂവളം, പതിമുഖം, വേപ്പ്, ഉങ്ങ്, മണിമരുത്, കരിമരുന്ന്, മഹാഗണി, രക്തചന്ദനം, കരിങ്ങാലി, സീതപ്പഴം, പൂവരശ്, മാതളം, കുന്നിവാക, പുളി, പ്ലാവ്, മാവ്, ബദാം, മന്ദാരം, ഞാവല്, അശോകം, കുങ്കുമം, ചമത, പേര, ചന്ദനം, അരയാല്, ചുണ്ടപ്പന എന്നിവയാണു വിതരണത്തിനു തയാറാക്കിയത്.
പഞ്ചായത്ത്, കോര്പ്പറേഷന്, യൂത്ത് ഓര്ഗനൈസേഷന്, എന്ജിഒകള്, റസിഡന്സ് അസോസിയേഷന്, മതസ്ഥാപനങ്ങള് എന്നിവയ്ക്കു തൈ ഒന്നിന് 50 പൈസ വീതവും, സ്കൂള് കോളെജ് എന്നിവക്കു സൗജന്യമായും, പൊതുജനങ്ങള്ക്കു 10 തൈകള് വരെ രണ്ടുരൂപ നിരക്കിലും 10 തൈകള്ക്ക് മുകളില് ഒരു തൈയ്ക്ക് ആറ് രൂപ നിരക്കിലും നല്കും. കൂടാതെ കോല് തൈകള് 50 പൈസ നിരക്കിലും നല്കുമെന്നു കോഴിക്കോട് സോഷ്യല് ഫോറസ്്ട്രി ഡിവിഷന് അസിസ്റ്റന്റ് കൗണ്സര്വേറ്റര് എന്.ടി. സാജന് പറഞ്ഞു.
മുപ്പതോളം വിവിധയിനത്തില്പ്പെട്ട വൃക്ഷത്തൈകള് ലഭിക്കാന് 0495 2416900, 9447979153, 9446933755 എന്ന നമ്പറില് ബന്ധപ്പെടണം.
12/05/2011 metrovaartha news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക