
തിരുവനന്തപുരം: 'തണല്‍' സംഘടിപ്പിച്ച ജൈവ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയായ ഓര്‍ഗാനിക് ബസാര്‍ ജൈവസുരക്ഷയ്ക്ക് മാതൃകയായി. പച്ചക്കറി, പഴം, ധാന്യം, പയര്‍, പരിപ്പുവര്‍ഗം, അച്ചാറുകള്‍, ജാമുകള്‍, തേന്‍, വെളിച്ചെണ്ണ, ലഘുഭക്ഷണങ്ങള്‍ എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കള്‍ മേളയിലുണ്ടാകും.ഇടത്തട്ടുകാരുടെ ചൂഷണമൊഴിവാക്കി ജൈവ കാര്‍ഷികോല്പന്നങ്ങളുടെ പ്രാദേശിക വിപണനത്തിനായി 2003-ല്‍ ആരംഭിച്ച ഓര്‍ഗാനിക് ബസാര്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് ബസാര്‍ പ്രോഗ്രാം മാനേജര്‍ ടി.ജെ. ബേബിച്ചന്‍ പറഞ്ഞു. കര്‍ഷകര്‍ക്കും ഉല്പാദകര്‍ക്കും ഉല്പന്നങ്ങള്‍ നേരിട്ട് ചില്ലറ വ്യാപാരം ചെയ്യാന്‍ ഇതുവഴി കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവളം മുതല്‍ ബാലരാമപുരം വരെ അഞ്ച് പഞ്ചായത്തുകളില്‍നിന്ന് കൃഷിക്കാരും ഉല്പാദകരുമായി 160 പേര്‍ ഓര്‍ഗാനിക് ബസാറുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ട സഹായം ഓര്‍ഗാനിക് ഫാര്‍മേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് ആന്‍ഡ് കണ്‍സ്യൂമേഴ്‌സ് സൊസൈറ്റി നല്‍കും.
ബുധന്‍, ശനി ദിവസങ്ങളില്‍ കവടിയാര്‍ ജവഹര്‍നഗറിലുള്ള തണല്‍ ഓഫീസില്‍ ബസാര്‍ ഔട്ട്‌ലറ്റുകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
15.5.2011 mathrubhumi thiruvananthapuram news
No comments:
Post a Comment