.

.

Wednesday, May 18, 2011

മണ്‍സൂണിന് മുന്നോടിയായി നിശാശലഭങ്ങളെത്തി

കാട്ടിക്കുളം: വേനല്‍ മഴയില്‍ കാടും നാടും തളിരിട്ടതോടെ വയനാട്ടില്‍ നിശാശലഭങ്ങളെത്തിത്തുടങ്ങി. ഭീമന്‍ ശലഭമായ അറ്റ്‌ലസ്‌മോത്തു മുതല്‍ ചെറുശലഭങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

തളിരിലകള്‍ ഭക്ഷിക്കാനും പ്രജനനം നടത്താനുമാണ് ശലഭങ്ങള്‍ വനത്തിലെത്തുന്നത്. പാതയോരങ്ങളിലും പൊതുമൈതാനങ്ങളിലും ശലഭങ്ങളും നിശാശലഭങ്ങളും ധാരാളമായെത്തിയിട്ടുണ്ട്. പല ഭാഗത്തും ശലഭങ്ങള്‍ വര്‍ണക്കാഴ്ചകള്‍ തന്നെ ഒരുക്കുന്നു.

പശ്ചിമഘട്ട മലനിരകളും നീലഗിരി ജൈവ വൈവിധ്യമേഖലയും ശലഭങ്ങളുടെ ഉദ്യാനം തന്നെയാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ശലഭ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞദിവസം തോലെ്പട്ടി വന്യജീവി സങ്കേതത്തില്‍ നിന്നും ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സിസ് ബേബി പകര്‍ത്തിയ ചുണ്ടുകളുടെ ആകൃതിയിലുള്ള നിശാശലഭം അപൂര്‍വായി മാത്രം ഇവിടെ എത്തുന്ന നിശാശലഭങ്ങളിലൊന്നാണെന്ന് ശലഭ നിരീക്ഷകര്‍ പറയുന്നു. വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ശലഭങ്ങളെ കണ്ടെത്തിയത് ബ്രഹ്മഗിരി താഴ്‌വാരങ്ങളിലും തിരുനെല്ലിയിലുമാണ്.

18.5.2011 mathrubhumi wayanad news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക