.

.

Tuesday, May 17, 2011

കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി

ചേര്‍പ്പ് (തൃശ്ശൂര്‍) :ചേനത്ത് കിണറ്റില്‍ വീണ പെണ്‍മയിലിനെ ഒരുമണിക്കൂര്‍ കഴിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പിന്നെ, ഒന്നരമണിക്കൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയില്‍ മയിലിനു വിശ്രമം. അതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ചേനം പണിക്കശ്ശേരി സുനിലിന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് മയില്‍ അകപ്പെട്ടത്. പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പറഞ്ഞതുകേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ മയിലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഏഴുമണിയോടെ കുട്ട ഉപയോഗിച്ച് അതിനെ പുറത്തെടുത്തു.
ഫയര്‍ഫോഴ്‌സുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മയിലിനെ നാട്ടുകാര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് ലോക്കപ്പില്‍ സൂക്ഷിക്കുകയും വനംവകുപ്പിനെ അറിയിക്കുകയും ചെയ്തു. ലോക്കപ്പില്‍ മയിലിന് വെള്ളവും ധാന്യമണികളും നല്‍കി. എട്ടരയോടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മയിലിനെ കൈമാറി.





17 May 2011  mathrubhumi thrissur news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക