.

.

Saturday, May 7, 2011

സുന്ദരിക്ക് കൂട്ടായി കൊച്ചനുജത്തിയെത്തി


സുല്‍ത്താന്‍ബത്തേരി: മാതൃത്വത്തിന്റെ ലാളനകള്‍ ലഭിക്കാതെ അവശനിലയില്‍ ആനത്താവളത്തിലെത്തിയ സുന്ദരിക്ക് കൂട്ടായി കൊച്ചനുജത്തി.മാസങ്ങള്‍ മാത്രം പ്രായമായ പിടിയാനക്കുട്ടിയാണ് കഴിഞ്ഞദിവസം മുത്തങ്ങ ആന ക്യാമ്പിലെത്തിയ പുതിയ അംഗം. മുത്തങ്ങ ആനത്താവളത്തിനടുത്ത് പുഴയോരത്തുനിന്നാണ് അവശയായ ആനക്കുട്ടിയെ വനപാലകര്‍ക്ക് കിട്ടിയത്. തലയ്ക്കും കഴുത്തിനും മുറിവുണ്ടായിരുന്നു. കടുവയുടെ ആക്രമണത്തിലേറ്റ പരിക്കാണിതെന്നാണ് കരുതുന്നത്. ഡോക്ടര്‍ അരുണ്‍ സക്കറിയ ആനക്കുട്ടിയെ പരിശോധിച്ച് ചികിത്സ നല്‍കി. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രദീപന്റെ നേതൃത്വത്തില്‍ ആനക്കുട്ടിയെ രക്ഷിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആനക്കുട്ടിക്ക് കരിക്കിന്‍വെള്ളമാണ് നല്‍കുന്നത്. ചികിത്സയും പരിചരണവുമായി 24 മണിക്കൂര്‍ പിന്നിട്ടതോടെ ആനക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ചെറിയ ആനക്കുട്ടികളെ കടുവയടക്കമുള്ള വന്യജീവികള്‍ വേട്ടയാടാറുണ്ട്. ഇങ്ങനെ പരിക്കേറ്റ് കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയതാകാം ആനക്കുട്ടി. ഒരു വര്‍ഷം മുമ്പായിരുന്നു സുന്ദരിയെന്നു പിന്നീട് പേരിട്ട ആനക്കുട്ടി ഇതുപോലെ ആനപ്പന്തിയിലെത്തിയത്. തീര്‍ത്തും അവശനിലയിലായിരുന്നു സുന്ദരി. വനപാലകരും ഫോറസ്റ്റ് വെറ്ററിനറി സര്‍ജനും ആഴ്ചകളോളം കാവലിരുന്നാണ് അതിന്റെ ജീവന്‍ രക്ഷിച്ചത്.

07 May 2011 mathrubhumi wayanadu news

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക