.

.

Wednesday, May 18, 2011

വന്യജീവി കണക്കെടുപ്പ്‌ ഇന്നാരംഭിക്കും

ഒമ്പത്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സംസ്‌ഥാനത്ത്‌ വന്യജീവി കണക്കെടുപ്പ്‌ നടക്കുന്നു. ഇന്നു മുതല്‍ മൂന്ന്‌ ദിവസമാണ്‌ കണക്കെടുപ്പ്‌ നടക്കുന്നത്‌. ജില്ലയില്‍ നോര്‍ത്ത്‌ വയനാട്‌ വനം ഡിവിഷനിലും, സൗത്ത്‌ വയനാട്‌ ഡിവിഷനിലും വയനാട്‌ വന്യജീവി സങ്കേതത്തിലുമാണ്‌ കണക്കെടുപ്പ്‌ നടക്കുക. 63 ബ്ലോക്കുകളാലായി 200ഓളം പേര്‍ കണക്കെടുപ്പില്‍ പങ്കാളികളാകും ഓരോ ബ്ലോക്കിലും മൂന്നില്‍ കുറയാതെ അംഗങ്ങള്‍ ഉണ്ടാകും. നോര്‍ത്ത്‌ വയനാട്ടില്‍ 27ഉം, തോല്‍പ്പട്ടി വന്യജീവി സങ്കേതത്തില്‍ 5ഉം, സൗത്ത്‌ വയനാട്ടില്‍ 15ഉം വയനാട്‌ വന്യജീവി സങ്കേതത്തില്‍പ്പെട്ട കുറിച്യാട്‌ മുത്തങ്ങ, ബത്തേരി എന്നിവിടങ്ങളിലായി 16 ബ്ലോക്കുകളുമാണുള്ളത്‌. കടുവ, കലമാന്‍, പുള്ളിമാന്‍, കേഴമാന്‍, കരടി, കാട്ടുപ്പന്നി, പുലി, വരയാട്‌, കാട്ടുപ്പട്ടി, കരിങ്കുരങ്ങ്‌, നാടന്‍ കുരങ്ങ്‌, മലയണ്ണാന്‍, മുള്ളന്‍പ്പന്നി, മലമുഴക്കി വേഴാമ്പല്‍ എന്നിവയുടെ എണ്ണമാണ്‌ എടുക്കുന്നത്‌. ഇന്ന്‌ ഓരോ ബ്ലോക്കിലെയും മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിച്ച്‌ വന്യജീവികളുടെ എണ്ണഗ തിട്ടപ്പെടുത്തും. റോഡ്‌, അരുവികള്‍, നദികള്‍, ട്രക്കിംഗ്‌ പാത്തുകള്‍, കുന്നിന്‍ ചെരിവുകള്‍ എന്നിവിടങ്ങളിലൊക്കെയാണ്‌ കണക്കെടുക്കുക. രണ്ടാംദിവസം ട്രാന്‍സെക്‌ട് അടിസ്‌ഥാനത്തില്‍ കണക്കെടുക്കും മൃഗങ്ങളുടെ ഇനം, ആണ്‍, പെണ്‍, കുട്ടികള്‍ എന്നിവ ഇനംതിരിക്കും. കാട്ടുപോത്ത്‌ എന്നിവയുടെ പിണ്ഡം, ചാണകം എന്നിവ നിരീക്ഷിച്ച്‌ രേഖപ്പെടുത്തും. വനംവകുപ്പ്‌ ജീവനക്കാര്‍, ഇ.ഡി.സി പ്രവര്‍ത്തകര്‍, വി.എസ്‌.എസ്‌ അംഘങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ കണക്കെടുപ്പ്‌. വയനാട്‌ വന്യജീവി സങ്കേതത്തിലും പറമ്പികുളത്തും ഒളിക്യാമറകള്‍ ഉപയോഗിച്ച്‌ കടുവകളെ കുറിച്ച്‌ ഇതോടൊപ്പം തന്നെ ശാസ്‌ത്രീയ പരിശോധനയും നടത്തും.

mngalam 18.5.2011 news


No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക