ചാവക്കാട്: തീരത്തു മുട്ടയിട്ടു കടലിലേക്കിറങ്ങിപ്പോയ കടലാമയുടെ മുട്ടകള്‍ കള്ളന്‍മാരില്‍നിന്നും കാറ്റില്‍നിന്നും സംരക്ഷിച്ചു കടലാമക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയാണ് ഇവര്‍ കടലാമസംരക്ഷകരായത്. പുത്തന്‍കടപ്പുറത്തെ യുവാക്കളും ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ് പ്രവര്‍ത്തകരും അഞ്ചു വര്‍ഷത്തിനുള്ളില്‍ വിരിയിച്ചിറക്കിയത് ആറായിരത്തോളം കുഞ്ഞുങ്ങളെ. കരയ്ക്കു കയറിയ കടലാമയെ ചിലര്‍ തല്ലിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ കടലാമയ്ക്കു മുട്ടയിടാന്‍ സൌകര്യമൊരുക്കിയും കുഞ്ഞുങ്ങളെ സംരക്ഷിച്ചും മാതൃകയാവുകയായിരുന്നു ഇവര്‍.
കടലാമയെക്കുറിച്ചുള്ള കേട്ടറിവുകളില്‍നിന്നും പഴമക്കാര്‍ പകര്‍ന്നു നല്‍കിയ കടലറിവുകളില്‍നിന്നും കാര്യങ്ങള്‍ മനസിലാക്കി തീരത്തു കടലാമയിട്ട മുട്ടകള്‍ കുഞ്ഞുങ്ങളായി കടലിലേക്കിറങ്ങുംവരെ അവര്‍ കാവല്‍ നിന്നു. നാലു വര്‍ഷം മുന്‍പാണു പുത്തന്‍കടപ്പുറം കടലാമസംരക്ഷണ സമിതി രൂപീകരിച്ചു പ്രവര്‍ത്തകര്‍ ഇവിടെ സംഘടിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കടലാമ മുട്ടയിട്ട സ്ഥലം വേലികെട്ടി സംരക്ഷിച്ചും രാത്രികാലങ്ങളില്‍ മാസങ്ങളോളം കാവലിരുന്നും ഇവര്‍ സംരക്ഷകരായി.
രാത്രികാലങ്ങളിലാണു കടലാമകള്‍ കരയ്ക്കു കയറി മുട്ടയിടുന്നത്. പുത്തന്‍കടപ്പുറത്ത് കടലാമ മുട്ടയിട്ടതറിഞ്ഞു തീരമേഖലയിലെ ക്ളബുകളും കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകരും ജാഗ്രതയിലാണ്. കൂടുതല്‍ കടലാമകള്‍ മുട്ടയിടാനെത്തുമെന്ന പ്രതീക്ഷയിലാണിവര്‍. ലെതര്‍ ബാക്ക് ടര്‍ട്ടില്‍, ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്സ് ബില്‍, ഒലീവ് റിഡ്ലി വിഭാഗങ്ങളിലുള്ള ആമകളാണു ജില്ലയിലെ കടപ്പുറത്ത് മുട്ടയിടാനെത്തുന്നത്. മണലിലെ ചൂടുകൊണ്ട് 40 മുതല്‍ 55 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ വിരിഞ്ഞിറങ്ങും. 100 മുതല്‍ 200 വരെ മുട്ടകളാണ് ഒരു കുഴിയില്‍ ഉണ്ടാവുക. ഇവയില്‍ 80 മുതല്‍ 140 വരെ മുട്ടകളേ വിരിയാറുള്ളൂവത്രെ.
Manoramaonline >> Environment >> News

No comments:
Post a Comment