.

.

Sunday, May 6, 2012

മുതുമല ടൈഗര്‍ റിസര്‍വ് തുറന്നു

നിലമ്പൂര്‍: മുതുമല ടൈഗര്‍ റിസര്‍വ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും കാട്ടുതീ ഭീതിയും നിലനിന്നിരുന്നതിനാല്‍ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. വേനല്‍മഴയില്‍ വനത്തില്‍ പച്ചപ്പ് വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം തുറന്നത്. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുതുമല ടൈഗര്‍ റിസര്‍വ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തോടും കേരളത്തിന്റെ വനപ്രദേശങ്ങളോടും ചേര്‍ന്നാണ് കിടക്കുന്നത്.
വന്യമൃഗ സങ്കേതമായിരുന്ന ഇവിടെ രണ്ടുവര്‍ഷം മുമ്പാണ് കേന്ദ്രം ടൈഗര്‍ റിസര്‍വായി പ്രഖ്യാപിച്ചത്. ഗൂഢല്ലൂരില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് മുതുമല. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തില്‍ സഞ്ചാരികള്‍ക്ക് വനത്തിനകത്ത് യാത്രനടത്തി മൃഗങ്ങളെ നേരില്‍കാണാന്‍ ഇവിടെ അവസരമുണ്ട്. പരിശീലനം നേടിയ ആനയുടെ പുറത്ത് നാലുപേര്‍ക്കുവീതം കാട്ടിലേക്ക് പോകാം.ജൂണ്‍ വരെയാണ് സഞ്ചാരികളുടെ പ്രധാന സീസണ്‍.

Mathrubhumi Malappuram News 06 May 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക