.

.

Monday, May 7, 2012

കാണുന്നില്ലേ, കുന്തിപ്പുഴയെ കൊല്ലുന്നത്?

മണ്ണാര്‍ക്കാട്: നീരുറവ വറ്റിയ കുന്തിപ്പുഴയില്‍ മണലൂറ്റ് വ്യാപകം. ഇതോടെ പുഴ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മണല്‍വാരുന്നത് സംബന്ധിച്ച ഉത്തരവ് കാറ്റില്‍പ്പറത്തി സൈലന്റ്‌വാലിയോടുചേര്‍ന്ന പാത്രക്കടവില്‍നിന്ന് ഉത്ഭവിച്ചിറങ്ങുന്ന പുഴയുടെ പലഭാഗത്തും ഇപ്പോള്‍ വ്യാപകമായ മണലൂറ്റ് നടക്കുകയാണ്. മധ്യഭാഗത്തുമാത്രമായി ചുരുങ്ങിയ പുഴയുടെ ഇരുകരയിലും വന്‍ കുഴികളുണ്ടാക്കിയാണ് അരിപ്പവെച്ച് മണലൂറ്റുന്നത്.
ഇത്തരത്തില്‍ ശേഖരിക്കുന്ന മണല്‍ ചെറുചാക്കുകളിലാക്കിയാണ് കടത്തുന്നത്. കുന്തിപ്പുഴയുടെ ആറാട്ടുകടവ് ഭാഗത്തും പൊമ്പറ മേഖലയിലുമെല്ലാം വന്‍തോതിലുള്ള മണലെടുപ്പ് തുടരുകയാണ്. മണല്‍വാരലിനെതിരെ തദ്ദേശവാസികള്‍ പരാതി നല്‍കിയിട്ടും രക്ഷയില്ല. ഇടക്കാലത്ത് റവന്യുഅധികൃതര്‍ രംഗത്തെത്തി മണല്‍വേട്ട നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും നടക്കുന്നില്ല. കഴിഞ്ഞദിവസം കുന്തിപ്പുഴയുടെ പൊമ്പറഭാഗത്ത് 15 ലോഡ് മണല്‍ എസ്.ഐ. എ. ദീപകുമാറും സംഘവും പിടികൂടിയിരുന്നു.


07 May 2012 Mathrubhumi Palakkad News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക