.

.

Tuesday, May 15, 2012

പെരിയാറിനെ ആര് രക്ഷിക്കും

പെരിയാറില്‍ വിഷം കലര്‍ന്ന് കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. വ്യവസായശാലാധികാരികള്‍ കൂസലില്ലാതെ നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. 

മാലിന്യം കലര്‍ന്ന് പെരിയാര്‍ നിറം മാറി ഒഴുകിതുടങ്ങിയിട്ട് 12 ദിവസമായി.

മെയ് രണ്ട് തുടങ്ങി പുഴ കലങ്ങി ഇരുണ്ട തവിട്ടുനിറത്തിലാണ് ഒഴുകുന്നത്. മഞ്ഞുമ്മല്‍ ആറാട്ടുകടവ് പാലത്തിനടിയിലും സമീപത്തും മൂന്നിന് വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങിയിരുന്നു. പിന്നീട് ആറിന് പാതാളംബണ്ട് തുടങ്ങി ഇഎസ്‌ഐ ഡിസ്‌പെന്‍സറി കടവുവരെയുള്ള പെരിയാറില്‍ മത്സ്യം ചത്തുപൊങ്ങി.
ഇതിന്‌ശേഷം 12ന് പാതാളം പാലത്തിനടിയിലും കയന്റിക്കരയിലും വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. പെരിയാറിനെ ജനങ്ങള്‍ ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് കുടിവെള്ളത്തിനാണ്.
ഒരുകാലത്ത് കുളിക്കാനും പാത്രങ്ങള്‍ കഴുകാനും വസ്ത്രങ്ങള്‍ അലക്കാനുമൊക്കെ ജനങ്ങള്‍ പെരിയാറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളിന്ന് പെരിയാറിനെ ഭീതിയോടെയാണ് കാണുന്നത്.
പെരിയാറിലെ കുളിക്കടവുകള്‍ പലതും നഷ്ടപ്പെട്ടു. കുളിക്കടവുകളില്‍ പായല്‍ കെട്ടിക്കിടന്ന് ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. ജനങ്ങളുടെ ഏക ആശ്രയം പെരിയാറില്‍ നിന്നും വാട്ടര്‍ അതോറിറ്റി നല്‍കുന്ന കുടിവെള്ളം മാത്രമായി.

15 May 2012 Mathrubhumi Eranamkulam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക