.

.

Friday, May 11, 2012

വരണ്ട തീരത്ത് അഴകായി ശലഭസംഗമം

തെന്മല:തെന്മല പരപ്പാര്‍ ഡാമിന്റെ വരണ്ട തീരങ്ങളില്‍ ശലഭങ്ങളുടെ സംഗമം. ദേശാടകരായ കണിക്കൊന്ന ശലഭംമുതല്‍ കരിനീലക്കടുവ വരെയുള്ള ശലഭങ്ങളാണ് എത്തിയിരിക്കുന്നത്.

വെള്ളമിറങ്ങിയതോടെ തെളിഞ്ഞ കുന്നുകളെ പൊതിയുകയാണിവ.
 വേനല്‍ക്കാലത്ത് ജലാശയ സാമീപ്യം തേടിയെത്തുന്ന ഇവ ധാതുലവണങ്ങള്‍ വലിച്ചെടുക്കാനാണ് തീരങ്ങള്‍ താവളമാക്കുന്നതെന്ന് ശലഭനിരീക്ഷകര്‍ പറയുന്നു. കടുംമഞ്ഞ, പച്ച കലര്‍ന്ന മഞ്ഞയോട് കൂടിയത് തുടങ്ങിയ നിറങ്ങളിലുള്ളവയാണ് ഏറെയും. വറ്റിവരണ്ട തീരങ്ങളിലെ ശലഭക്കൂട്ടം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുകയാണ്.
11.5.2012 Mathrubhumi Kollam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക