.

.

Wednesday, May 9, 2012

പരുന്തുംപാറയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

പരുന്തുംപാറ:പരന്തുംപാറയില്‍ സന്ദര്‍ശകത്തിരക്ക്. വേനലവധിക്കാലം ആഘോഷമാക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ഇപ്പോള്‍ പരുന്തുംപാറയിലെത്തുന്നത്. മലനിരകളും അഗാധമായ കൊക്കയും മൂടല്‍മഞ്ഞും സഞ്ചാരികള്‍ക്ക് പരുന്തുംപാറയെ നപ്രിയപ്പെട്ടതാക്കുന്നു. വാഗമണ്ണില്‍ നിന്ന് 40 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്തും. വാഗമണ്‍ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും പരുന്തുംപാറയും സന്ദര്‍ശിച്ചാണ് മടങ്ങാറ്.
ദിവസങ്ങളായി പരുന്തുംപാറയിലും പരിസരങ്ങളിലും നടന്നുവരുന്ന സിനിമാ ചിത്രീകരണവും തിരക്കേറുന്നതിന് കാരണമാവുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാന ംചെയ്യുന്ന 'താപ്പാന' എന്ന ചിനത്രത്തിന്റെ ചിനത്രീകരണം പരുന്തുംപാറയില്‍ നടക്കുന്നുണ്ട്. പീരുമേട് പഞ്ചായത്തും ജില്ലാ ടൂറിസവും ചേര്‍ന്ന് പരുന്തുംപാറയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സംരക്ഷണവേലി പുതുക്കിപ്പണിത് സഞ്ചാരികള്‍ക്ക് പരുന്തുംപാറയുടെ അഗാധത ആസ്വദിക്കാന്‍ മൂന്ന് കേനന്ദ്രങ്ങള്‍ നിര്‍മ്മിക്കുക, വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ നപ്രത്യേക സ്ഥലമൊരുക്കി മൊട്ടക്കുന്നുകള്‍ സംരക്ഷിക്കുക, തടയണ നിര്‍മ്മിക്കുക, പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് പരുന്തുംപാറയിലെത്തിയിട്ടുണ്ടെന്ന ഐതിഹ്യത്തിന് സ്മാരകമായുള്ള ക്ഷേനത്രം പൗരാണികസത്തയോടെ നിലനിര്‍ത്തുക, ആഗമനകവാടം നിര്‍മ്മിക്കുക, നപ്രകൃതിഭംഗിയെ ഹനിക്കാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുക, ക്ലോക്ക്‌റൂം, റെസ്റ്റ്‌റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നിങ്ങനെ പരുന്തുംപാറയുടെ മുഖച്ഛായ മാറ്റി പരുന്തുംപാറയെ വിനോദസഞ്ചാരികളുടെ നപ്രിയപ്പെട്ട സ്ഥലമാക്കിമാറ്റാന്‍ ആവശ്യമായ നിര്‍മ്മാണനപ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് പീരുമേട് പഞ്ചായത്ത് നപ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് ചൂരപ്പാടി പറഞ്ഞു.
Mathrubhumi Idukki News 09 May 2012

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക