.

.

Tuesday, May 8, 2012

'നട്ടുവളര്‍ത്തുക' എന്ന ആശയം പുതുതലമുറയിലേക്ക് പകരണം: ആര്‍ച്ച് ബിഷപ്പ്

കൊച്ചി: വെട്ടിനിരത്തലിന് പകരം നട്ടുവളര്‍ത്തുകയെന്ന ആശയം പുതുതലമുറയിലേക്ക് പകരാനാണ് ശ്രമിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. പ്രകൃതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യാനാണ് മനുഷ്യന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ അതിരൂപതയുടെ ശതോത്തര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപം നല്കിയിട്ടുള്ള പരിസ്ഥിതി പരിപാലന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപന ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഒപ്പം മാര്‍ഗരേഖ പ്രകാശനവും നടത്തി. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. ജലസ്രോതസ്സുകളിലേക്കും വനസമ്പത്തുകളിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റം വര്‍ധിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിനു കാരണം ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഹരിദാസ്, വി.ജെ. ജോസഫ്, എം.എല്‍. ജോസഫ്, സിസ്റ്റര്‍ ഡോ. ട്രീസ എന്നിവരെയാണ് ആദരിച്ചത്. മന്ത്രി കെ. ബാബു ആശംസ അര്‍പ്പിച്ചു. ഫാ. എലക്‌സ് വടക്കുംതല, ജോസഫ് ജൂഡ് എന്നിവര്‍ സംസാരിച്ചു.
08 May 2012 Mathrubhumi Eranamkulam

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക