.

.

Friday, May 4, 2012

ആസ്വദിക്കാം, മുളങ്കാടിന്റെ സൗന്ദര്യം

പെരിഞ്ചാംകുട്ടി: കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലെ മുളങ്കാടുകള്‍ വശ്യസൗന്ദര്യമൊരുക്കുന്നു. പ്ലാന്റേഷന്‍ കൈയേറിയവര്‍ നാല്പതു ശതമാനത്തോളം മുളകള്‍ വെട്ടിനശിപ്പിച്ചിരുന്നു. കൈയേറ്റക്കാരെ കുടിയൊഴിപ്പിച്ച സാഹചര്യത്തില്‍ അവശേഷിക്കുന്ന മുളങ്കാടുകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ചിന്നാര്‍ പുഴയുടെ ഇരുകരയിലുമായാണ് മുളങ്കാടുകള്‍. വിനോദസഞ്ചാരകേന്ദ്രമായ കാറ്റാടിപ്പാറയുടെ താഴ്‌വാരമേഖലയിലെ മുളങ്കാടുകള്‍ കാഴ്ചയുടെ ഹരിതജാലകമാണ് തുറക്കുന്നത്.
വേനല്‍മഴ ലഭിച്ചതോടെ മുള കരുത്തോടെ വളര്‍ന്നുതുടങ്ങി. അപൂര്‍വസസ്യജാലങ്ങളും ഔഷധച്ചെടികളുമുള്ള 205 ഹെക്ടര്‍ വിസ്തൃതിയുള്ള പ്ലാന്റേഷനിലെ പകുതിയോളം ഭാഗത്തിപ്പോള്‍ മുളങ്കാടുകളുണ്ട്.

04 May 2012 Mathrubhumi Idukki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക