.

.

Wednesday, May 9, 2012

അറവുമാടുകള്‍ക്ക് വീണ്ടും പീഡനകാലം

കുളത്തൂപ്പുഴ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന അറവുമാടുകള്‍ക്ക് വീണ്ടും പീഡനകാലം. പ്രധാന പാതകളില്‍പ്പോലും പോലീസ് നടപടിയെടുക്കാത്തതുമൂലമാണ് പീഡനം വ്യാപകമായത്. തമിഴ്‌നാട്ടിലെ വിവിധ ചന്തകളില്‍ നിന്ന് കേരളത്തിലെ വ്യാപാരികള്‍ വാങ്ങുന്ന മാടുകളെയാണ് പാതകളിലുടനീളം കൊല്ലാക്കൊല ചെയ്യുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ നടത്തുന്നതാണ് പ്രധാന പീഡനം. കൂടാതെ രോഗബാധമൂലം അവശരായി വഴിയില്‍ കുഴഞ്ഞുവീഴുന്ന മാടുകള്‍ക്കുനേരെ കൊടിയ ക്രൂരതകളാണ് അരങ്ങേറുന്നത്.
പലപ്പോഴും നാട്ടുകാരുടെ ഇടപെടല്‍മൂലം പോലീസുകാര്‍ എത്തി കന്നുകാലികളെ കൊണ്ടുവരുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആര്യങ്കാവുവഴി ദിവസവും നൂറുകണക്കിന് അറവുമാടുകളാണ് കേരളത്തിലെത്തുന്നത്. മിക്കവയും നിയമപരമായ പരിശോധനപോലും നടത്താതെയാണ് കശാപ്പുശാലകളില്‍ എത്തുന്നത്. പാതകളിലുള്ള മൃഗപീഡനത്തിനെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാകണമെന്നാണ് ജന്തുസ്‌നേഹികളുടെ ആവശ്യം.
09 May 2012 Mathrubhumi Kollam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക