.

.

Tuesday, May 15, 2012

ഡാംതീരത്തെ പുല്‍മേട്ടില്‍ കാട്ടുജീവികളുടെ നിറവ്

തെന്മല:തെന്മല ഡാമിന്റെ തീരങ്ങളില്‍ വേനല്‍മഴയില്‍ കിളിര്‍ത്ത പുല്‍മേടുകള്‍ കാട്ടുജീവികളുടെ താവളമായി. സസ്യാഹാരികള്‍ക്ക് പിറകെ മാംസാഹാരികള്‍ കൂടി എത്തിയതോടെ ഡാം തീരം ഫലത്തില്‍ മൃഗശാലയായി.

ചെന്തുരുണി വന്യജീവിസങ്കേതത്തിന് നടുവിലെ ഡാമില്‍ കൊടുംവരള്‍ച്ചയെ തുടര്‍ന്ന് കൂടുതലായി തെളിഞ്ഞ തീരങ്ങളാണ് ഇപ്പോള്‍ പച്ചപ്പിന് വഴിമാറിയിരിക്കുന്നത്. നിത്യേന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. വേനല്‍മഴയില്‍ വെള്ളം ഉയര്‍ന്നില്ലെങ്കിലും വിണ്ടുകീറിക്കിടന്ന തീരങ്ങളിലെല്ലാം വലിയ ഉയരത്തില്‍ പുല്ല് വളര്‍ന്നു. ഇതോടെ കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം ഇവിടെ വാസമാക്കിയിരിക്കുകയാണ്.
ഇവയെ ആഹാരമാക്കാന്‍ കടുവയും പുലിയും ചെന്നായും കുറുക്കനുമൊക്കെ എത്തിയതോടെ തീരത്ത് കാട്ടുജീവികളുടെ സാന്നിധ്യമായി.

വൈവിധ്യമാര്‍ന്ന പക്ഷികളും ചിത്രശലഭങ്ങളും തീരമണഞ്ഞുകഴിഞ്ഞു. കൂടുതലായി കാട്ടുജീവികള്‍ ഡാം തീരത്ത് എത്തുന്നുവെങ്കിലും ഇവയെ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമില്ല. ഡാമില്‍ നിന്നാല്‍ അകലെ കളംകുന്നില്‍ കാട്ടാനകളെ കാണാനാകുന്നത് മാത്രമാണ് തെല്ല് ആശ്വാസം. ജലാശയത്തിലുണ്ടായിരുന്ന ഉല്ലാസ ബോട്ട് സവാരി നിര്‍ത്തിയത് സഞ്ചാരികളെ ഇപ്പോഴാണ് ഏറെ നിരാശപ്പെടുത്തുന്നത്.


15 May 2012 mathrubhumi Kollam News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക