ചെറുവണ്ണൂര്‍ മധുരബസാറില്‍ കണ്ടല്‍ക്കാടുകളില്‍ മെര്‍ക്കുറി ഉപയോഗിച്ചതിനെതിരെ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചു പ്രതിഷേധം. ഫ്രന്‍ഡ്സ് മധുര ബസാര്‍ പ്രവര്‍ത്തകരാണ് ചാലിയാര്‍ തീരത്തെ സംരക്ഷിത വനമേഖലയില്‍ നൂറോളം കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിച്ചത്. പ്രകൃതിയുടെ കാവലാളായ കണ്ടലുകള്‍ നശിപ്പിക്കരുതെന്ന സന്ദേശവുമായി യുവാക്കള്‍ നടത്തിയ പ്രതിഷേധം പരിസ്ഥിതിയ്ക്ക് മുതല്‍ക്കൂട്ടായി.
വനം വകുപ്പ് അധികൃതരുടെ സഹകരണത്തോടെ നടന്ന നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണേഷ് പന്നിയത്ത്, സുരേഷ് പാലക്കല്‍, കെ.പി. ഷാജി, കൊമ്മടത്ത് സതീഷ്ബാബു, ടി. അബ്ദുറഹിമാന്‍, കെ. ദിനേശ്, പി. ജംഷി, കെ.ടി. ഷൌക്കത്തലി, ബിനീഷ് തോട്ടുങ്ങല്‍, കെ. പ്രവീണ്‍, എം. സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാലിയാര്‍ തീരത്തെ കണ്ടല്‍ക്കാടുകളില്‍ മാരക വിഷമായ മെര്‍ക്കുറി പ്രയോഗിക്കുന്നത് മെട്രോ മനോരമയാണ് പുറത്തുകൊണ്ടു വന്നത്. ഇതോടെ നാട്ടുകാര്‍ കണ്ടല്‍ സംരക്ഷണ സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മെര്‍ക്കുറി ഉപയോഗിച്ച് കണ്ടലുകള്‍ നശിപ്പിച്ച നെല്ലോളി പടന്നയിലാണ് യുവാക്കളുടെ നേതൃത്വത്തില്‍ പുതിയ തൈകള്‍ നട്ടത്. രണ്ടാഴ്ച മുന്‍പ് പുഴയോരത്ത് കളിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കണ്ടല്‍ മരങ്ങളില്‍ മെര്‍ക്കുറി കണ്ടത്. കാര്യമറിയാതെ കുട്ടികള്‍ ഇവ ശേഖരിച്ച് സ്കൂളിലെത്തിക്കുകയുണ്ടായി.
ഫറോക്ക് ഗവ.ഗണപത് സ്കൂളിലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ലോഹം മെര്‍ക്കുറിയാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം മെട്രോ മനോരമയിലൂടെ പുറത്തു വന്നതോടെ സംഭവത്തില്‍ വനം വകുപ്പ് കേസെടുക്കുകയും ഡിഎംഒ റിപ്പോര്‍ട്ട് ആവശ്യപ്പടുകയും ചെയ്തിരുന്നു.
Manoramaonline 28.11.2011 Environment >> News

good
ReplyDelete