.

.

Monday, February 13, 2012

വിസ്മയക്കാഴ്ചകളുമായി വര്‍ണമത്സ്യ പ്രദര്‍ശനം

കൊച്ചി: വര്‍ണ മത്സ്യങ്ങളും പവിഴപ്പുറ്റുകളും നിറഞ്ഞ മായക്കാഴ്ചകളില്‍ ഒരു നിമിഷം സ്വയം മറക്കും ഇവിടെ. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഇന്ത്യ അന്താരാഷ്ട്ര അക്വാ ഷോയിലാണ് ഈ വിസ്മയക്കാഴ്ചകള്‍. കേരളത്തിലെ ചെറിയ മത്സ്യങ്ങള്‍ മുതല്‍ ചൈനയില്‍ നിന്നെത്തിയ വമ്പന്മാര്‍ വരെ അക്വാ ഷോയിലുണ്ട്. മൂന്ന് ലക്ഷം രൂപ വിലയുള്ള 'അരോവന'യാണ് ഇത്തവണത്തെ താരം. ചൈനയില്‍നിന്നാണ് ഈ വിഐപിയുടെ വരവ്. ഇത്തരം മത്സ്യങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ഭാഗ്യമാണെന്നൊരു വിശ്വാസമുണ്ട്. ചൈനയുടെ ഫെങ്ങ്ഷൂയി വിശ്വാസ പ്രകാരം വീട്ടില്‍ എത്തുന്ന അതിഥി നല്ലവരാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ഈ മത്സ്യത്തിന്റെ ചലനങ്ങള്‍ കൊണ്ട് സാധിക്കുമത്രേ. ഒന്നര അടി വലിപ്പമുണ്ട്. മലേഷ്യ, ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ ഈ മത്സ്യം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മറ്റു മത്സ്യങ്ങളാണ് അവയുടെ ആഹാരം. റെഡ് അരോവനിനാണ് വില കൂടുതല്‍.

ആഫ്രിക്കയില്‍ നിന്നുള്ള ഫ്‌ളവര്‍ ഹോണും ഒട്ടും മോശമല്ല. 25,000 മുതല്‍ മുകളിലോട്ടാണ് വില. ആമസോണില്‍ നിന്നെത്തിയ എയ്ഞ്ചല്‍ മത്സ്യം വെള്ളത്തിലൂടെ ഊളിയിട്ടപ്പോള്‍ മാലാഖയെ ഓര്‍മിപ്പിച്ചു. വിവിധ തരത്തിലുള്ള എയ്ഞ്ചല്‍ മത്സ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. മത്സ്യ ഫെഡ് സ്റ്റാളില്‍ എത്തിയിരിക്കുന്ന ഖുറാന്‍ എയ്ഞ്ചല്‍ മത്സ്യങ്ങളും പവിഴപ്പുറ്റുകള്‍ക്കിടയില്‍ വസിക്കുന്നവയാണ്. വാലില്‍ അറബിക് പദങ്ങള്‍ കൊത്തിയിട്ടുള്ളതുപോലെ തോന്നുന്നതിനാലാണ് ഇതിന് ഖുറാന്‍ എയ്ഞ്ചല്‍ എന്ന പേര് വീണത്. ഡെനി ഡോണിയ ചാലക്കുടി പുഴയില്‍ കാണുന്ന മത്സ്യങ്ങളാണ്. ഇവയ്ക്ക് കയറ്റുമതി രംഗത്ത് വളരെയധികം സാധ്യതകളുണ്ട്. മത്സ്യങ്ങളിലും ഓസ്‌കാര്‍ താരങ്ങളുണ്ട്.ജപ്പാന്റെ തനതു മത്സ്യമാണ് കോയി കോര്‍പ്പ്. ആഡംബര മത്സ്യ വിഭാഗത്തില്‍പെടുന്ന ഇവയ്ക്ക് ഓറഞ്ച് നിറമാണ്.

സിംഗപ്പൂരില്‍ നിന്നുള്ള പാരറ്റ് മത്സ്യം അക്വാ ഷോയുടെ വ്യത്യസ്ത ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളില്‍ ഇവയെ കാണാം.ക്ലോണ്‍ മത്സ്യങ്ങള്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കാണപ്പെടുന്നവയാണ്. 13 വ്യത്യസ്ത ഇനം ക്ലോണ്‍ മത്സ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. വലിപ്പത്തിനും നിറത്തിനും അനുസരിച്ചാണ് വില.

ലക്ഷദ്വീപില്‍ നിന്നുള്ള ലൈന്‍ മത്സ്യങ്ങളും ആമസോണ്‍ നദിയില്‍ കാണുന്ന ഭക്ഷ്യയോഗ്യമായ പിരാനയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്. ഗോള്‍ഡ് ഫിഷുകളും വിപണനത്തിന് എത്തിയിട്ടുണ്ട്.കേരളത്തിന്റെ മത്സ്യ ഇനങ്ങളായ വിവിധയിനം പരല്‍, ഗപ്പി, പഫര്‍ എന്നിവ അലങ്കാര മത്സ്യമായി അക്വേറിയങ്ങളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്നു. അലങ്കാര മത്സ്യങ്ങള്‍ കൂടാതെ പേര്‍ഷ്യന്‍ പൂച്ചകളും വില്‍പ്പനയ്ക്കുണ്ട്. പുതിയ രീതിയിലുള്ള അക്വേറിയങ്ങളും പ്രദര്‍ശനത്തിലുണ്ട്. സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ് സൊസൈറ്റി കേന്ദ്ര കൃഷി മന്ത്രാലയം, കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ ഏരിയ വികസന കോര്‍പ്പറേഷന്‍, നാഷണല്‍ ഫിഷറീസ് ഡവലപ്പമെന്റ് ബോര്‍ഡ്, കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യ അന്താരാഷ്ട്ര അക്വാ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 92 ഓളം സ്റ്റാളുകളുണ്ട്. 72 എണ്ണം പൂര്‍ണമായും വര്‍ണമത്സ്യങ്ങളുടേതാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മത്സ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യു.എസ്.എ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യങ്ങളും എത്തിയിട്ടുണ്ട്.
13 Feb 2012 Mathrubhumi Eranamkulam News

3 comments:

  1. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
    വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

    ഇവിടെ ഒന്ന് തൊട്ട് നോക്കു

    ReplyDelete
  2. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
    വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

    ഇവിടെ ഒന്ന് തൊട്ട് നോക്കു

    ReplyDelete
  3. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള അലങ്കാര മത്സ്യങ്ങളുടെ ഏതു പുതിയ ഇനം വന്നാലും അന്നു തന്നെ വാങ്ങണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു എളുപ്പവഴി.
    വൃത്തിയുള്ള സാഹചര്യത്തിൽ പരിപാലിക്കുന്ന മികച്ച മാതൃശേഖരവും, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റയും. എല്ലാം ഇതാ വിരൽ തുമ്പിൽ

    ഇവിടെ ഒന്ന് തൊട്ട് നോക്കു

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക