.

.

Tuesday, April 24, 2012

നശിക്കുകയാണ്; ഔഷധങ്ങളും ചരിത്രവും


വനം വകുപ്പിന്റെ ചാലിയത്തെ ഹോര്‍ത്തൂസ് മലബാറിക്കസ് ഒൌഷധ ഉദ്യാനം അവഗണനയില്‍. പരിപാലനത്തിനു ഫണ്ടില്ലാത്തതിനാല്‍ നട്ടു വളര്‍ത്തിയ സസ്യങ്ങള്‍ പലതും കരിഞ്ഞുണങ്ങി. ഉദ്ഘാടനത്തിനു ശേഷം ഫണ്ട് അനുവദിക്കാത്തതാണ് തിരിച്ചടിയായത്. ഇവിടെ ജോലി ചെയ്യുന്ന നാലു വാച്ചര്‍മാര്‍ക്ക് കൃത്യമായി ശമ്പളത്തിനു പോലും ഫണ്ടില്ല.

വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളുമടക്കം ഒട്ടേറെ സഞ്ചാരികള്‍ എത്തുന്ന ഉദ്യാനമാണ് വനം വകുപ്പിന്റെ അനാസ്ഥയാല്‍ നശിക്കുന്നത്.

മലബാറിലെ ഒൌഷധ സസ്യങ്ങളെക്കുറിച്ച് ഡച്ചു ഗവര്‍ണറായിരുന്ന വാന്‍ റീഡ് മലയാളി വൈദ്യനായിരുന്ന ഇട്ടി അച്യുതന്റെ സഹായത്തോടെ രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒൌഷധച്ചെടികളാണ് ഉദ്യാനത്തിലുള്ളത്.

742  ഇനം സസ്യജാലങ്ങളില്‍ 590 ഇനം സസ്യങ്ങള്‍ ഗാര്‍ഡനില്‍ വച്ചു പിടിപ്പിച്ചിരുന്നു.

അന്യംനിന്നുപോകുന്ന ഒട്ടേറെ ഇനം ഔഷധച്ചെടികള്‍ നട്ടു വളര്‍ത്തിയ ഉദ്യാനം നാശത്തിന്റെ വക്കിലാണ്.

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ വിജ്ഞാന പ്രദമായിരുന്ന ഉദ്യാനം നടത്തിപ്പിന് ഫണ്ട് അനുവദിക്കാതെ അവഗണിക്കുന്ന നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ദശമൂലം പ്ളോട്ട്, ദശപുഷ്പം, ത്രിഫല, ത്രികടു, നാല്‍പ്പാമരം, പഞ്ചവല്‍ക്കം, രാശി സസ്യങ്ങള്‍, ഡയബറ്റിക്, നക്ഷത്ര പ്ളോട്ടുകളും വ്യത്യസ്ത ഇനങ്ങളിലുള്ള തുളസി ചെടികള്‍ എന്നിവയുടെ പ്ളോട്ടുകളും ഉദ്യാനത്തിലുണ്ട്.  എന്നാല്‍ ഇവ നട്ടുപിടിപ്പിച്ചത്ര ഉല്‍സാഹം പരിചരണത്തില്‍ കൈക്കൊണ്ടില്ല. ഇതാണ് നാശത്തിലെത്താന്‍ കാരണമായത്.

പീച്ചിയിലെ സംസ്ഥാന വന ഗവേഷണ കേന്ദ്രം, തൃശൂര്‍ ഒൌഷധി, വയനാട് സ്വാമിനാഥന്‍ ഫൌണ്ടേഷന്‍, ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറി, പട്ടിക്കാട്ടെ സ്വകാര്യ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച ഒൌഷധച്ചെടികളാണ് ഗാര്‍ഡനില്‍ വളര്‍ത്തിയത്. വനം വകുപ്പിന്റെ ചാലിയം തടി ഡിപ്പോയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഒൌഷധ ഉദ്യാനം.

മനോരമ ഓണ്‍ലൈന്‍ പരിസ്ഥിതി ന്യൂസ് 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക