.

.

Wednesday, April 18, 2012

കുട്ടനാട് പാക്കേജ്: നിര്‍മ്മാണം പൂര്‍ത്തീകരണം അഞ്ചുവര്‍ഷത്തിനകം -എം.എസ്. സ്വാമിനാഥന്‍

മങ്കൊമ്പ്: കുട്ടനാട് കാര്‍ഷിക പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുമെന്ന്, പാക്കേജ് ശില്‍പ്പി ഡോ.എം.എസ്. സ്വാമിനാഥന്‍. നിര്‍മ്മാണം നടക്കുന്ന കായല്‍ പാടശേഖരങ്ങളില്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം അറിയിച്ചതാണിത്.

പരിസ്ഥിതി ആഘാതം ഉണ്ടാവാത്ത തരത്തിലാവണം നിര്‍മ്മാണം. പുറംബണ്ട് നിര്‍മ്മാണം നടക്കുന്ന കായല്‍ പാടശേഖരങ്ങളില്‍ പഴയ കല്ലുകെട്ടില്‍നിന്ന് ഒന്നരമീറ്റര്‍ കായലിലേക്ക് ഇറക്കി പൈലും സ്ലാബും അടിച്ച് കായല്‍ കൈയേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

പാക്കേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പ്രോസ്​പിരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് പുറംബണ്ട് നിര്‍മ്മാണം പൂര്‍ത്തിയായ സി, ഡി, ബ്ലോക്ക് കായലുകള്‍ ഇ, എച്ച്, റാണി, ചിത്തിര, ഒരു വര്‍ഷത്തില്‍ മൂന്നു തവണ മടവീണ് കൃഷി നശിച്ച മംഗലം, മാണിക്യമംഗലം കായല്‍, മതികായല്‍ എന്നിവിടങ്ങളിലും ഡോ. സ്വാമിനാഥന്‍ എത്തി.

ജലസേചനവിഭാഗം ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ ആനി മാത്യു, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍, ഡോ. ബാലരവി എന്നിവര്‍ സ്വാമിനാഥനൊപ്പമുണ്ടായിരുന്നു.
18 Apr 2012 Mathrubhumi Alappuzha News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക