.

.

Tuesday, April 17, 2012

തേക്കടി വനത്തില്‍ വന്യമൃഗങ്ങള്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം

കുമളി: തെരുവുനായ്ക്കള്‍ വീണ്ടും തേക്കടിയിലെ വന്യമൃഗങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ തേക്കടി വനമേഖലയില്‍ കടന്നുകയറുന്ന തെരുവുനായ്ക്കളുടെ സംഘം ഞായറാഴ്ചയും മ്ലാവുകളെ ആക്രമിച്ചു. നായ്ക്കളില്‍നിന്ന് രക്ഷപ്പെടാനായി റോസാപ്പൂക്കണ്ടം കോളനിക്കു സമീപത്തെ കുളത്തില്‍ ചാടിയ മ്ലാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരികെ വനത്തില്‍ വിട്ടു.


കഴിഞ്ഞ രണ്ടുമാസത്തിനിടെ തെരുവുനായ്ക്കള്‍ കൂട്ടമായി നടത്തിയ ആക്രമണത്തില്‍ തേക്കടി വനത്തിലെ മ്ലാവും പന്നിയും കേഴമാനും ഉള്‍പ്പെടെ നിരവധി മൃഗങ്ങള്‍ ചത്തിരുന്നു.

റോസാപ്പൂക്കണ്ടം ഭാഗത്തെ വനത്തിന് സംരക്ഷണഭിത്തിയില്ലാത്തതുമൂലം കടന്നുകയറുന്ന നായ്ക്കളെ തുരത്താന്‍ വനപാലകര്‍ക്കാവുന്നില്ല. തെരുവുനായ്ക്കള്‍ കൂട്ടമായി സഞ്ചരിക്കുന്നതിനാല്‍ ഇവയെ നേരിടാന്‍ നാട്ടുകാരും മടികാണിക്കുകയാണ്.
 17 Apr 2012  Mathrubhumi idikki News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക