.

.

Saturday, April 14, 2012

നുകരാം ആതിരപ്പള്ളിയുടെ കുളിര്‍മ ആവോളം

സഞ്ചാരികള്‍ക്കായി നേര്‍ത്ത കുളിര്‍മ ആവോളം വിളമ്പാന്‍ കാത്തുനില്‍ക്കുകയാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഒപ്പം ഇതോടുചേര്‍ന്നുള്ള വനഭംഗിയും ആസ്വദിക്കാം. നഗരത്തിരക്കില്‍ ഉരുകുന്നവരില്‍ ഏറെപ്പേരും ഒരു സണ്‍ഡേ ട്രിപ്പിനായാണ് അതിരപ്പിള്ളിയിലെത്തുന്നത്.

പശ്ചിമഘട്ട മലനിരകളിലെ ആനമുടിയില്‍നിന്നു പിറവിയെടുത്ത് അറബിക്കടലില്‍ ലയിക്കാന്‍ വെമ്പിയൊഴുകുന്ന ചാലക്കുടിപ്പുഴയുടെ വന്യസൗന്ദര്യമാണ് അതിരപ്പിള്ളിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സാഹസികത കൊതിക്കുന്ന യുവത്വത്തെ മാടിവിളിക്കുന്ന ട്രക്കിങ് പോയിന്റ്. ഒപ്പം ശാന്തമായ വനപ്രദേശം കുടുംബങ്ങളെയും കുട്ടികളെയും കാത്തിരിക്കുന്നു.
വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം പക്ഷിമൃഗാദികള്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വനമേഖലയിലെ നിത്യകാഴ്ചയാണ്. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചതാണ് പ്രദേശം.

കൊച്ചിയില്‍നിന്ന് 80 കിലോമീറ്ററാണ് ദൂരം. ആലുവ, അങ്കമാലി, ചാലക്കുടിവഴി അതിരപ്പിള്ളിയിലെത്താം. എറണാകുളത്തുനിന്ന് നേരിട്ട് ബസ്സര്‍വീസില്ല. ചാലക്കുടിയില്‍നിന്ന് മിനിറ്റുകളുടെ ഇടവേളയില്‍ പ്രൈവറ്റ് , കെഎസ്ആര്‍ടിസി ബസ് സര്‍വീസുണ്ട്.

ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള നയനമനോഹരമായ ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്. വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക