.

.

Saturday, April 7, 2012

പ്രകൃതി പാനീയമേള ശ്രദ്ധേയമാകുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ജീവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൃക്ക രക്ഷ 2012 ന്‍റെ ഭാഗമായി നടക്കുന്ന പ്രകൃതി പാനീയമേള ശ്രദ്ധേയമാകുന്നു, ഏപ്രില്‍ ഒന്ന് മുതല്‍ ഗുരുവായൂര്‍ മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന് വരുന്ന വൃക്ക രക്ഷ 2012 ആരോഗ്യ സെമിനാറിനോടനുബന്ധിച്ച് സംഘാടകരൊരുക്കിയിരിക്കുന്ന പ്രകൃതി പാനീയമേളയില്‍ പത്ത്‌ രൂപക്ക്‌ മൂന്ന് പാനീയങ്ങള്‍ ലഭിക്കും.
മേളയെ കുറിച്ചറിഞ്ഞ് കുടുംബത്തോടൊപ്പം വിദൂരങ്ങളില്‍നിന്നും നിരവധിപേര്‍ പ്രകൃതി പാനീയങ്ങളുടെ രുചിയറിയാന്‍ എത്തുന്നുണ്ട്. രാവിലെ പത്ത്‌മണിമുതല്‍ വൈകീട്ട് ആറുമണിവരെ പനീയങ്ങള്‍ ലഭിക്കും. ഞായറാഴ്ച മേള അവസാനിക്കും. നെല്ലിക്കാ സംഭാരം, പറങ്കി പാനീയം, ചെറുനാരങ്ങാ സംഭാരം, ഈത്തപ്പഴ പാനീയം, കാരറ്റ് പാനീയം നെല്ലിക്കാ പാനീയം തുടങ്ങി മണ്‍കുടത്തില്‍ തണുപ്പിച്ച നിരവധി പ്രകൃതി പാനീയങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും ഇതിന്‍റെ പ്രധാനകാരണം നമ്മുടെ ഭക്ഷണ സംസ്കാരത്തില്‍ വന്ന മാറ്റമാണെന്നും സ്വാഗത സംഘം കണ്‍വീനര്‍ ഡോ. പി എ രാധാകൃഷ്ണന്‍ ചാവക്കാട്‌ ഓണ്‍ലൈന്‍ ലേഖകനോട് പറഞ്ഞു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാനീയങ്ങളും ആഹാരങ്ങളും ഒഴിവാക്കി പ്രകൃതിയിലേക്ക് മടങ്ങുകയാണ് മാരകരോഗങ്ങളില്‍നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. വൃക്കരോഗത്തെ കുറിച്ചും രോഗം വരാതിരിക്കാനുള്ള വഴികളെകുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് എട്ടുദിവസത്തെ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമാപനദിവസമായ ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴുമണിക്ക്‌ ഇടനിലങ്ങള്‍ എന്ന നാടകവും അരങ്ങേറും.
07-04-12 chavakkadonline.com News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക