.

.

Monday, April 23, 2012

കടുത്ത ചൂട്: ഹിമക്കരടി ചത്തു

തൃശൂര്‍ : കടുത്ത ചൂടുമൂലം തൃശൂര്‍ മൃഗശാലയിലെ ഹിമക്കരടി ചത്തു. 34വയസുള്ള പെണ്‍ ഹിമക്കരടിയാണ് ഇന്നലെ പുലര്‍ച്ചെ ചത്തത്. കടുത്ത ചൂടുമൂലം മൂക്കില്‍ നിന്നു രക്തം വന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു.

രണ്ടു ഹിമക്കരടികളാണു മൃഗശാലയില്‍ ഉണ്ടായിരുന്നത്. ആണ്‍ ഹിമക്കരടിയും ഗുരുതരാവസ്ഥയിരുന്നെങ്കിലും ഇന്നലെ മുതല്‍ ഭക്ഷണം കഴിക്കുന്നുണ്ട്. കടത്തു ചൂടില്‍ കഴിയാനാകാത്തതിനാല്‍ എപ്പോഴും കൂട്ടിലേക്കു വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നുണ്ട്.


25 വര്‍ഷം മുന്‍പ് സര്‍ക്കസ് ക്യാംപില്‍ നിന്നാണ് രണ്ടു കരടികളെയും തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടു വന്നത്. 24മുതല്‍ 30വര്‍ഷം വരെയാണു ഹിമക്കരടികളുടെ ആയുസെങ്കിലും കൂട്ടിലെ താമസവും ഭക്ഷണവും മൂലമാണു കൂടുതല്‍ വര്‍ഷം ജീവിച്ചതെന്ന് വെറ്ററിനറി ഡോക്റ്റര്‍ ഗിരിദാസ് പറഞ്ഞു.

പ്രായാധിക്യവും അസഹ്യമായ ചൂടുമാണു മരണത്തിനു കാരണമായതെന്നു ഡോക്റ്റര്‍ അറിയിച്ചു. ഇന്നലെ ഡോക്റ്റര്‍ ഗിരിദാസിന്‍റെ നേതൃത്വത്തില്‍ കരടിയെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. മൃഗശാല വളപ്പില്‍ തന്നെ കരടിയെ സംസ്കരിച്ചു.

മേട്രോവാര്‍ത്ത തൃശൂര്‍ ന്യൂസ്‌

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക