.

.

Saturday, April 28, 2012

ഏപ്രില്‍ 28: ലോക തവള സംരക്ഷണദിനം

ഏപ്രില്‍ 28 ലോക തവള സംരക്ഷണദിനമായി ആചരിക്കുന്നു. മഴ വരുന്നെന്ന വാര്‍ത്ത കര്‍ക്കശമായ സ്വരത്തില്‍ വിളംബരം ചെയ്തു കര്‍ഷകമനസ്സുകളില്‍ ആശ്വാസപ്പെരുമഴ പെയ്യിക്കുന്നവരാണ് തവളകള്‍. മനുഷ്യരെ ഇത്രയും പേടിയുള്ള ജീവിവര്‍ഗവും വേറെയില്ല. കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ വെള്ളത്തില്‍ച്ചാടി ഊളിയിട്ട് മറയുന്നവയാണ് തവളകളിലധികവും. പേടി പാടില്ലെന്നു പറയാനുമാവില്ല. കീടനാശിനിയുടെ പ്രയോഗത്തിലൂടെ തവളകളെ ഉന്മൂലനം ചെയ്യുമെന്നു പ്രതിജ്ഞയെടുത്തിരിക്കുകയാണ് നാം! ഏറ്റവും സാധാരണമായിരുന്ന 'ചൊറിത്തവള (Bufo melanosticus)പോലും ഇന്ന് അപൂര്‍വമായിരിക്കുന്നു. മഴക്കാലത്ത് സുലഭമായി കാണാവുന്ന ചില തവളകളുടെ പേരെങ്കിലും നമുക്ക് ഓര്‍ത്തുവയ്ക്കാം.


പോക്കാച്ചിത്തവള Bull Frog (Rana trigrina)
നമ്മുടെ നാട്ടില്‍ കാണുന്ന തവളകളില്‍ ഏറ്റവും വലുതാണിത്. പോത്തക്കന്‍ തവള എന്നു മറ്റൊരു പേരുകൂടിയുണ്ട്.

പച്ചത്തവള (Rana hexadactyla)
ജന്തുശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാരണം അന്യംവന്നുപോയ തവളയിനമാണിത്. കീറിമുറിച്ചുള്ള പഠനത്തിന്റെ രക്തസാക്ഷി.

പച്ചിലപ്പാറാന്‍ (Rhacophorus malabaricus)
പറക്കുന്നു എന്നാല്‍ കൈകാലുകള്‍ക്കിടയിലെ ചര്‍മം ഉപയോഗിച്ചുള്ള ഒരുതരം തെന്നലാണ്. ഇത് ഗര്‍ഭിണികളെ മറികടന്നുചാടിയാല്‍ കുട്ടിക്ക് പിള്ളവാതമുണ്ടാവും എന്നൊരു അന്ധവിശ്വാസമുണ്ട്.

പാറത്തവള (Rana rufescens)
മഴക്കാലത്ത് എളുപ്പത്തില്‍ കണ്ടുമുട്ടാനാവുന്ന തവളയാണിത്. വേനല്‍ക്കാലത്ത് പാറയിടുക്കുകളിലും മറ്റും ഒളിച്ചിരിക്കുന്ന ഇവ മഴയുടെ ആദ്യത്തെ തുള്ളി വീഴുന്നതോടെ കൂട്ടമായി പുറത്തേക്ക് ചാടും.

തവളയില്ലെങ്കില്‍ ആര്‍ക്കാണു ചേതം?
തവളകള്‍ പരിസ്ഥിതിയുടെ നല്ലകാലത്തിന്റെ പ്രതീകങ്ങളായിരുന്നു എന്നു വേണമെങ്കില്‍ പറയാം. തവളകള്‍ അപ്രത്യക്ഷമാവുന്നു എന്നാല്‍ പ്രകൃതി മരിക്കുന്നു എന്നാണര്‍ഥം. ഗുരുതരമായ ഏതോ ഒരു വിഷം ആഹാരശൃംഖലയിലേക്ക് കടന്നിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

കടപ്പാട് : മനോരമ ഓണ്‍ലൈന്‍ ന്യൂസ്  >> പരിസ്ഥിതി 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക