.

.

Wednesday, April 18, 2012

കലഞ്ഞൂരില്‍ വരുന്നു, രാജ്യാന്തര ഔഷധസസ്യപാര്‍ക്ക്‌

കലഞ്ഞൂര്‍: ഡിപ്പോ ജങ്ഷനിലുള്ള വനംവകുപ്പ് വക സ്ഥലത്ത് സ്ഥാപിക്കുന്നത് രാജ്യാന്തര നിലവാരമുള്ള ഔഷധ സസ്യ പാര്‍ക്ക്.
പദ്ധതിയെപ്പറ്റി ബുധനാഴ്ച നടക്കുന്ന മന്ത്രിതല മീറ്റിങ്ങില്‍ തീരുമാനമെടുക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ് മുന്‍കൈയെടുത്താണ് പാര്‍ക്കിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ സ്ഥലത്തോട് ചേര്‍ന്ന്തന്നെ വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലമെന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം വരാന്‍ കാരണമായി.


കലഞ്ഞൂര്‍ - പാടം റോഡില്‍ കലഞ്ഞൂര്‍ ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സ്ഥലം കണ്ടെത്തിയത്. 14 ഹെക്ടറാണ് സ്ഥലം. രാജ്യാന്തര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഔഷധ സസ്യ പാര്‍ക്കാണ് വരുന്നത്.

കര്‍ഷകര്‍ക്ക് പരിശീലന കേന്ദ്രം, ഔഷധ സസ്യതോട്ടം. ഔഷധ സസ്യ ഗവേഷണകേന്ദ്രം, ഔഷധ സസ്യ നഴ്‌സറി എന്നിവ പാര്‍ക്കിലുണ്ടാകും. റോഡ്, ഗതാഗത, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. നിര്‍ദിഷ്ട പാര്‍ക്കിനോട് ചേര്‍ന്ന സ്ഥലത്താണ് വനംവകുപ്പിന്റെ ദ്രുതകര്‍മസേനയുടെ ആസ്ഥാനം.

പദ്ധതി വേഗം പ്രാവര്‍ത്തികമാക്കുമെന്ന് ഔഷധ സസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍ പറഞ്ഞു.
18 Apr 2012 Mathrubhumi Patahanamthitta News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക