.

.

Monday, April 2, 2012

സിംഹക്കുട്ടികള്‍ക്ക് കന്നിപ്പിറന്നാള്‍

തിരുവനന്തപുരം: ആകാശിനും ആരാധനയ്ക്കും ഒന്നാം പിറന്നാള്‍ ഗംഭീര ആഘോഷമായി. മൃഗശാലയിലെ സിംഹക്കുട്ടികളായ ആകാശിനും ആരാധനയ്ക്കുമായിരുന്നു ഞായറാഴ്ച പിറന്നാളാഘോഷിച്ചത്.

സിംഹക്കൂട്ടിനു മുന്നില്‍ മൃഗശാല ഡയറക്ടര്‍ കെ. ഉദയവര്‍മന്റെ നേതൃത്വത്തില്‍ കേക്കു മുറിച്ചു. വാര്‍ത്തയറിഞ്ഞെത്തിയ പോങ്ങുംമൂട് സ്വദേശിയായ സജികുമാറിന്റെ മക്കളായ ആദിത്യദേവും അനന്തശ്രീയും കുട്ടി സിംഹങ്ങള്‍ക്കു വേണ്ടി കേക്കുമുറിച്ചു. സിംഹക്കുട്ടികള്‍ക്ക് ഒന്ന് എന്നെഴുതിച്ചേര്‍ത്ത രണ്ടു മരപ്പന്തുകള്‍ സമ്മാനമായി നല്‍കി.

ഐശ്വര്യയുടെ മൂന്നാമത്തെ പ്രസവത്തിലെ കുഞ്ഞുങ്ങളാണ് ഈ രണ്ടു സിംഹക്കുട്ടികളും. പ്രസവശേഷം കുഞ്ഞുങ്ങളെയും അമ്മയെയും പ്രത്യേകം മാറ്റിപാര്‍പ്പിച്ചിരുന്നു. സൂപ്രണ്ട് കെ. ജയന്റെ നേതൃത്വത്തില്‍ കീപ്പറായ ചന്ദ്രന്‍, സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍ എന്നിവരായിരുന്നു പരിചരണം നടത്തിയത്. ഇവര്‍ക്കൊപ്പം സുധീഷ്, രാജേഷ്, ശശി എന്നിവരും പരിചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.ശ്രദ്ധാപൂര്‍വമുള്ള പരിചരണവും വിദഗ്ദ്ധ ചികിത്സയും കൊണ്ടാണ് സിംഹക്കുട്ടികള്‍ നല്ല ആരോഗ്യമുള്ളവയായതെന്ന് ഡയറക്ടര്‍ ഉദയവര്‍മന്‍ പറഞ്ഞു. മൃഗശാലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഇതുപോലുള്ള അവസരങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മൃഗശാലയുടെ ചരിത്രത്തിലാദ്യ സംഭവമാണ് ഇത്തരത്തിലൊരു പിറന്നാളാഘോഷം.
 02 Apr 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക