.

.

Tuesday, April 17, 2012

ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍ വരവായി

തിരുവനന്തപുരം: സന്ദര്‍ശകര്‍ക്ക് കുളിര്‍ക്കാറ്റും തണലും ആസ്വദിക്കുന്നതോടൊപ്പം പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ മൃഗശാല വളപ്പില്‍ 'ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടന്‍' ഒരുക്കുന്നു.

സിംഹക്കൂടിന് താഴെയുള്ള വിശാലമായ വലിയകുളത്തില്‍ മൂന്നും പക്ഷികൂടുകള്‍ക്കടുത്തുള്ള ചെറിയ കുളത്തില്‍ ഒരെണ്ണവുമാണ് സ്ഥാപിക്കുന്നത്. മനോഹരമായ ഫ്‌ളോട്ടിങ് വാട്ടര്‍ ഫൗണ്ടനുകളാണ് അധികൃതര്‍ ഒരുക്കുന്നത്.

17 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് ഫൗണ്ടനുകള്‍ ഒരുക്കുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കേബിള്‍ വഴിയുള്ള വൈദ്യുതീകരണം നടത്തിയാല്‍ മതി. തുടര്‍ന്ന് 'ട്രയല്‍ റണ്‍ നടത്തി' പ്രവര്‍ത്തനക്ഷമത പരിശോധിച്ച് സന്ദര്‍ശകര്‍ക്കായി സമര്‍പ്പിക്കും.

മൃഗശാല വളപ്പിലെ രണ്ടു കുളങ്ങളിലെയും ജലജീവികളുടെ നിലനില്പിന് കെട്ടിക്കിടക്കുന്ന കുളത്തിലെ വെള്ളം ഭീഷണിയാവുന്നുണ്ട്. കുളത്തിലെ ഓക്‌സിജന്‍തോത് വളരെ കുറഞ്ഞത് മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനതോത് കുറയ്ക്കാന്‍ കാരണമായതായി അധികൃതര്‍ പറഞ്ഞു. ഫൗണ്ടന്‍ സ്ഥാപിക്കുന്നതോടെ കുളത്തിന് സ്വാഭാവികാവസ്ഥ എത്തിച്ചേരും. ഇതിലൂടെ ജലജീവികളുടെ അളവ് വര്‍ധിക്കും. മാത്രമല്ല, മൃഗശാലയിലെ പക്ഷികള്‍ക്കും ഇവിടത്തെ മത്സ്യക്കുഞ്ഞുങ്ങളെ ഭക്ഷണമായി ഉപയോഗിക്കാനും കഴിയുമെന്ന് ഡയറക്ടര്‍ ഡോ. കെ. ഉദയവര്‍മ്മന്‍ പറഞ്ഞു. കുളങ്ങളുടെ ആവാസവ്യവസ്ഥ ജലജീവികളുടെ നിലനില്പിന് സാധ്യമാക്കിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 17 Apr 2012 Mathrubhumi Thiruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക