.

.

Saturday, September 3, 2011

ദേശാടനക്കിളികള്‍ കരയുന്നുണ്ട്

ലക്ഷക്കണക്കിനു ദേശാടനപ്പക്ഷികളാണു വര്‍ഷംതോറും ഇന്ത്യയില്‍ വന്നുംപോയുമിരിക്കുന്നത്. നമ്മുടെ ചരിത്രഭൂമിയായ സിന്ധുനദീതടവുമായി ഇവയ്ക്കുള്ള ബന്ധവും ശ്രദ്ധേയമാണ്. ഭാരതദേശത്തിലേക്കുള്ള മിക്ക പക്ഷികളും പാതയായി സ്വീകരിച്ചിരിക്കുന്നത് അതുവഴിയുള്ള ആകാശമാര്‍ഗമാണ്. സെന്‍ട്രല്‍ ഏഷ്യന്‍ഇന്ത്യന്‍ ഫ്ലൈവേ (Central AsianIndian Flyway) എന്നാണു പക്ഷിശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. ലോകത്തിലാകമാനമുള്ള പക്ഷിപര്യടനപാതകളില്‍ മുഖ്യമായതും നാലാമത്തേതുമാണിത്. ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലുള്ള ബേഡ് ലൈഫ് ഇന്റര്‍നാഷനല്‍ (Birdlife International) ഇതിനെ സംരക്ഷിതപാതയായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. 1967 മുതല്‍ക്കാണ് ഇൌ നിയമപരിരക്ഷ. നീര്‍ത്തടസംരക്ഷണത്തിനായുള്ള വെറ്റ്ലാന്‍ഡ് ഇന്റര്‍നാഷനലും (Wetland International) ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിതപ്രജനനഭൂമിയായി അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശാടനപ്പക്ഷികളുടെ കാര്യം പരിതാപകരമാകുന്ന അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. അവയുടെ വിഹാരരംഗങ്ങളായ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നശിക്കുന്നു. ജലാശയങ്ങളും കൃഷിയിടങ്ങളും നികത്തപ്പെടുന്നു. ദേശാടനപ്പക്ഷികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതും വര്‍ധിക്കുന്നു. കേള്‍ക്കുന്നില്ലേ, ഇരിക്കാനിടമില്ലാതെ, ഭക്ഷണമില്ലാതെ ദേശാടനക്കിളി കരയുകയാണ്.

2 comments:

  1. Nannayittundu.Thudarnnum manoharamaya lekhanangal post cheyane. manoharamaya lekhanangal post cheyane.

    ReplyDelete
  2. theerchayaayum..... ellavitha pinthunayum pratheekshikkunnu...

    ReplyDelete

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക