.

.

Saturday, December 3, 2011

മറക്കാന്‍ വയ്യ... ഭോപ്പാല്‍

ഇരുപത്തേഴു വര്‍ഷം. കാലം മായ്ക്കാ ത്ത ഒരു മുറിവിന്‍റെ ഓര്‍മപ്പെടുത്തലുമായി ആ ദിനം വീണ്ടുമെത്തുന്നു, ഡിസംബര്‍ മൂന്ന്. രാത്രിയുറക്കത്തിന്‍റെ രണ്ടാം യാമം പിന്നിടുമ്പോഴേക്കും ഒരു ജനതയുടെ ശ്വാസകോശത്തിലേക്ക് അധിനിവേശ വ്യവസയാത്തിന്‍റെ വിഷപ്പുക പടര്‍ന്ന ദിവസം. പിറ്റേന്നത്തെ പ്രഭാതത്തില്‍ വിറങ്ങലിച്ച മനുഷ്യശരീരങ്ങളുടെ കാഴ്ച ഇന്ത്യയുടെ വേദനയായ ദിവസം. നികത്താനാകാത്ത വിയോഗങ്ങള്‍ക്ക്, അസുഖങ്ങള്‍ക്ക്, നഷ്ടങ്ങള്‍ക്ക് അതിവേഗ നഷ്ടപരിഹാരത്തിന്‍റെ കരുണ നല്‍കിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം തുച്ഛമായ തുകയുടെ ആശ്വാസമല്ല പകര്‍ന്നത്, നീതിന്യായവ്യവസ്ഥ ഈ ദുരന്തത്തെ ഇത്ര ലാഘവത്തോടെയാണോ കണ്ടതെന്ന അവിശ്വാസമാണ്. ഭോപ്പാല്‍ ദുരന്തത്തിന്‍റെ ഇരുപ ത്തേഴാം വാര്‍ഷികം ഓര്‍മപ്പെടുത്തുന്നുണ്ട്, ഒരുപാടു കാര്യങ്ങള്‍.

അര്‍ഹമായ നഷ്ടപരിഹാരം ഒരിക്കലും ലഭിച്ചിട്ടില്ല, ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക്. കഴി ഞ്ഞ മേയില്‍ ഉണ്ടായ കോടതിവിധിയും എതിരായി. ഭോപ്പാലിലെ കൊലപാതകി എന്നു വിശേഷിപ്പിച്ച വാറന്‍ ആന്‍ഡേഴ്സനെ ഇനിയും പിടികൂടാനായില്ല. രാജ്യത്തിന് ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച കമ്പനിയുമായി വീണ്ടും സഹകരിക്കാന്‍ ഒരുങ്ങുന്നു... ഇങ്ങനെ ഭോപ്പാല്‍ വിഷദുരന്ത ബാധിതരുടെ മനസില്‍ വീണ്ടും മുറിവേല്‍പ്പിക്കുന്ന നിരവ ധി സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഒരു ഓര്‍മവെളിച്ചത്തില്‍ ഒതുങ്ങേണ്ട വാര്‍ഷികം, ഇരുപത്തേഴാം വര്‍ഷത്തിലും പ്രതിഷേധപ്രകടന ങ്ങളിലും തീവണ്ടി തടയലിലും എത്തി നില്‍ക്കുന്നതും അതുകൊണ്ടു തന്നെ. അര്‍ഹമാ യ നഷ്ടപരിഹാരമോ മാനുഷിക പരിഗണന യോ ഇനിയും ലഭിച്ചിട്ടില്ലെന്ന ഉത്തമബോധ്യമുണ്ട് ആ ജനതയ്ക്ക്.

പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇത്തവണ ആ വഴി കടന്നു പോകുന്ന തീവണ്ടി കള്‍ തടയാനാണു പദ്ധതി. റെയില്‍ രോക്കോ പ്രോഗ്രാം. തീവണ്ടി ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിക്കും. വാതകദുര ന്തം അതിജീവിച്ചവരുടെ സംഘടനകളായ ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിള സ്റ്റേഷനറി കര്‍മചാരി സംഘ്, ഭോപ്പാര്‍ ഗ്യാസ് പീഡിത് മഹിള പുരുഷ സംഘര്‍ഷ് മോര്‍ച്ച, ഭോപ്പാല്‍ ഗ്യാസ് പീഡിത് നിരാശ്രിത് പെന്‍ഷന്‍ ബോഗി സംഘര്‍ഷ് മോര്‍ച്ച, ഭോപ്പാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍, ചില്‍ഡ്രന്‍ എഗൈന്‍സ്റ്റ് ഡോ കാര്‍ബൈഡ് എന്നിവരാണു പ്രതിഷേധങ്ങള്‍ ആസൂത്ര ണം ചെയ്തിരിക്കുന്നത്. ദുരന്തത്തിനു ശേഷം കമ്പനിയെ ഏറ്റെടുത്ത ഡോ കെമിക്കല്‍ കമ്പനി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന ലണ്ടന്‍ ഒളിംപിക്സിനെതിരേ പ്രതിഷേധം ഉയര്‍ത്താനും ആവശ്യപ്പെട്ടിരിക്കുന്നു, ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കായികവകുപ്പ് മന്ത്രിയും നിലപാട് വ്യക്തമാക്കാനും. വാതകദുരന്തത്തെ അതിജീവിച്ചവര്‍ മാത്രമല്ല, ഒളിംപിക്സില്‍ പങ്കെടുക്കു ന്ന ഇരുപത്തൊന്നു പേരും പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തങ്ങളിലൊന്ന്. മധ്യപ്രദേശ് ഗവണ്‍മെന്‍റും കേന്ദ്ര ഗവണ്‍മെന്‍റും ഭോപ്പാല്‍ ദുരന്തബാധിര്‍ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അധികമൊന്നും നടപ്പായില്ല. ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. ഇരുപത്തേഴാം വാര്‍ഷികത്തില്‍ ഈ ആവശ്യങ്ങള്‍ അറിയിച്ചു കൊണ്ടു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു പരാതി കൊടുക്കുന്നുണ്ട്. വാറന്‍ ആന്‍ഡേഴ്സനെ പ്രോസിക്യൂട്ട് ചെയ്യാനും നടപടികള്‍ ഊര്‍ജിതപ്പെടുത്താനും ഒരു സ്പെഷ്യല്‍ കോര്‍ട്ട്, ദുരന്തബാധിരെ പുനരവധിവസിപ്പിക്കുന്ന കാര്യം പുനപരിശോധിക്കുക, യൂണിയന്‍ കാര്‍ബൈഡ് കോംപ്ലക്സില്‍ അവശേഷിക്കുന്ന വേസ്റ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇത്രയും വലിയ ദുരന്തം നടന്നു നാളുകള്‍ക്കകം ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ക്കു വേണ്ടിയാണു ഭോപ്പാല്‍ ദുരന്തബാധിര്‍ ഇരുപത്തേഴാം വര്‍ഷത്തിലും സമരം ചെയ്യുന്നതെന്നു വിസ്മരിച്ചു കൂടാ.

ദുരന്തമെന്നതു നമ്മുടെ നിത്യോപയോഗ വിശേഷണങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. അണക്കെട്ടു ദുരന്തത്തിന്‍റെ ആശങ്ക പൊട്ടി നില്‍ക്കുന്ന സാഹചര്യമാണിപ്പോള്‍. മനുഷ്യന്‍ കെട്ടിയുണ്ടാക്കുന്ന ദുരന്തങ്ങളുടെ വേദനകള്‍ അനുഭവിക്കുന്നതു സാധാരണക്കാരും. ഭോപ്പാല്‍ വാതകദുരന്തവും സമാനം. 1979ല്‍ മീഥൈല്‍ ഐസോ സയനേ റ്റ് നിര്‍മിക്കാനുള്ള മറ്റൊരു പ്ലാന്‍റ് ആരംഭിക്കുമ്പോള്‍ ദുരന്തത്തിനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നു പിന്നീടു വന്ന പഠന ങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ, അന്നത്തെ മുന്നറിയിപ്പു കാര്യമായി എടുത്തിരുന്നെങ്കില്‍, 1984 ഡിസംബര്‍ മൂന്ന് എന്ന വേദനകളടെ കറുത്തദിനം കാലത്തിന്‍റെ കലണ്ടറില്‍ കുറിക്കപ്പെടില്ലായിരുന്നു.

ദുരന്തവഴി

1984 ഡിസംബര്‍ മൂന്ന്.

ത്രി പന്ത്രണ്ടരയോടെ ആദ്യസൈറണ്‍ മുഴങ്ങുമ്പോള്‍ ആരും കരുതിയില്ല, അതൊരു മഹാദുരന്തത്തിന്‍റെ സൂചനാശബ്ദമാണെന്ന്. പക്ഷേ, സൈറണ്‍ അധികസമയം നീണ്ടില്ല, പെട്ടെന്നു നിലച്ചു. അപകടസൂചന മണത്ത തൊഴിലാളികള്‍ ഫാക്റ്ററിക്കു പുറത്തേക്കോടി. രണ്ടാമത്തെ സൈറണ്‍ മുഴങ്ങുന്നത് 2.10ന്. അതിനുശേഷം നാലുമണിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന അറിയിപ്പു വന്നു. ആറു മണിയോടെ എല്ലാം സാധാരണഗതിയിലെന്നും അറിയിപ്പുണ്ടായി. പക്ഷേ, അപ്പോഴേക്കും അയ്യായിരത്തോളം പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു. തിക്തഫലം അനുഭവിക്കാന്‍ ജീവിതം ശേഷിച്ചവര്‍ അതിനുമേറെ.

മീതൈല്‍ ഐസോ സയനേറ്റ് സൂക്ഷിച്ചിരുന്ന ടാങ്ക് 610നു ചുറ്റുമുള്ള പൈപ്പ് ക്ലീന്‍ ചെയ്യുന്ന വര്‍ക്ക് നടക്കുന്നതിനിടയിലാണ് അപകടം. ടാങ്കില്‍ വെള്ളം കയറി. അതിലെ താപനില കൂടിയതോടെ പ്രഷര്‍ വര്‍ധിച്ചു. മരണവാതകം സംഭരണിയില്‍ നിന്നു പുറത്തേക്ക് പടര്‍ന്നു തുടങ്ങുകയായി. ചുമ, തലകറക്കം, ഛര്‍ദി... മരണത്തിന്‍റെ പ്രാഥമിക സൂചനകള്‍ ഇങ്ങനെയൊക്കെയായിരുന്നു.

യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് ഭോപ്പാലില്‍ ഫാക്റ്ററി സ്ഥാപിച്ചതു 1969ല്‍. കീടനാശിനി നിര്‍മാണമായിരുന്നു ലക്ഷ്യം. 1979ല്‍ മീഥൈല്‍ ഐസോ സയനേറ്റ് നിര്‍മിക്കാനുള്ള മറ്റൊരു പ്ലാന്‍റും ആരംഭിച്ചു. ദുരന്തകാരണമായി നിരവധി കാര്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്ത്യയുടെ മഹാദുരന്തമായി മാറിയിട്ടും നഷ്ടപരിഹാരം നല്‍കുന്നതിലും അന്വേഷണങ്ങള്‍ കൃത്യമായി നടത്തുന്ന കാര്യത്തിലും കാലതാമസമുണ്ടായി.

ആ ദുരന്തത്തില്‍ മരണമടഞ്ഞവരു ടെ ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ഒന്നര ദിവസത്തോളമെടുത്തു. മരിച്ചവ രുടെ കണക്കുകള്‍ സംബന്ധിച്ച് ഇപ്പോഴും അവ്യക്തകളുണ്ട്. മൂവായിര ത്തിയഞ്ഞൂറു മൃതദേഹങ്ങള്‍ കണ്ടെ ത്തിയിരുന്നു എന്നു കണക്ക്. കമ്പനി യും സര്‍ക്കാരും സര്‍ക്കാരിത സംഘടനകളും നല്‍കുന്ന എണ്ണം പൊരുത്തപ്പെടുന്നില്ല. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ നടത്തിയ കണക്കെടുപ്പു പ്രകാ രം ഇരുപതിനായിരത്തിനും ഇരുപ ത്തയ്യായിരത്തിനും ഇടയ്ക്കായിരുന്നു മരണസംഖ്യ.

അക്കങ്ങളില്‍ ഒതുങ്ങാത്ത വേദന യുടെ കണക്കുകള്‍ ശേഷിക്കുന്നു. എല്ലാത്തിനും സാക്ഷിയായി ദുരന്തവാതകത്തിന്‍റെ ഫലങ്ങള്‍ ഏറ്റുവാങ്ങിയ തലമുറകള്‍ ബാക്കി.

ദുരന്തത്തിന്‍റെ ശേഷിപ്പുകള്‍

ഭോപ്പാല്‍ ദുരന്തം നടന്നിട്ട് ഇരുപത്തേഴു വര്‍ഷം കഴിഞ്ഞു. ഉണങ്ങാത്ത വ്രണമായി പലരുടേയും മനസില്‍ ഇപ്പോഴും ദുരന്തത്തിന്‍റെ ആഘാതങ്ങളുണ്ട്. അന്നു ചോര്‍ന്നതു മുന്നൂറ്റിത്തൊണ്ണൂറു ടണ്‍ ഐസോസയനേറ്റ്. അതുകൊണ്ടു തന്നെ ആ മണ്ണില്‍ നിന്നു വിഷത്തിന്‍റെ അംശം പൂര്‍ണമായും ഇല്ലാതായെന്നു പറയാനാകില്ല. കമ്പനി സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ മണ്ണും ജലവുമൊക്കെ ഇപ്പോഴും വിഷമയമാണെന്ന റിപ്പോര്‍ട്ട് കുറച്ചുകാലം മുമ്പു പുറത്തു വന്നിരുന്നു. കമ്പനി സ്ഥിതി ചെയ്തിരുന്നതിന്‍റെ മൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള മണ്ണിലും ഭൂഗര്‍ഭജലത്തിലുമാണു കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്.

തലമുറകള്‍ പേറുന്ന ദുരിതം

മരണപ്പെട്ടവരുടെ കണക്കുകളില്‍ ഒതുങ്ങില്ല ദുരന്തത്തിന്‍റെ ആഘാതം. ഭോപ്പാലിന്‍റെ മണ്ണിലെ ജനങ്ങള്‍ പിന്നീടുള്ള കാലം നേരിട്ട ദുരിതങ്ങള്‍ അനവധിയാണ്. അതിനുശേഷം പിറന്ന തലമുറയും വന്‍ദുരന്തത്തിന്‍റെ ഹസ്തങ്ങളില്‍ നിന്നു പൂര്‍ണമായും മുക്തരല്ലെന്നതു സത്യം. വാതകത്തിന്‍റെ വിഷാംശങ്ങള്‍ നല്‍കിയ അസുഖങ്ങള്‍ പേറി, ജീവിതത്തോടു പടവെട്ടി, മരണത്തിനു കീഴടങ്ങിയവര്‍ ഒരുപാടുണ്ട് ഭോപ്പാലില്‍.

വാതകദുരന്തം നടന്ന സ്ഥലമെന്ന കുപ്രസിദ്ധിയില്‍ അവിടുത്തെ പല പെണ്‍കുട്ടികള്‍ക്കും മംഗല്യഭാഗ്യം ഇല്ലാതെ പോയി. വാതകദുരന്തത്തിന്‍റെ ഇര, അവരു ടെ പിന്‍തലമുറ ഇവരെല്ലാം പിന്നീടു പൊതുസമൂഹ ത്തിന്‍റെ മുന്നില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷികള്‍. നഷ്ടപരിഹാരം നല്ലൊരു തുകയുണ്ടാവുമെന്നു കരുതി വിവാഹം കഴിച്ചു പറ്റിക്കാനായി ഭോപ്പാലിലെ പെണ്‍കുട്ടികളെ തേടിയെത്തിയവരും കുറവല്ല. വിവാഹം കഴി ഞ്ഞ നിരവധി പേര്‍ക്കു കുട്ടികള്‍ ഉണ്ടായില്ല. ശാരീരിക - മാനിസക പോരായ്മകളുമായി പിറന്ന കുഞ്ഞുങ്ങള്‍ അതിനുമെത്രയോ.

ആന്‍ഡേഴ്സന്‍ ജീവിച്ചിരിക്കുന്നു

വാറന്‍ ആന്‍ഡേഴ്സന്‍.... ആ പേരൊരിക്കലും മറക്കാനാകില്ല ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക്. വാതകദുരന്തം സംഭവിക്കുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍ കം സിഇഒ ആയിരുന്നു വാറന്‍. പ്രോസിക്യൂഷനു വിധേയനാകാതെ അറസ്റ്റ് വാറന്‍റുകളേയും കോടതിയേയുമൊക്കെ അതിജീവിച്ച മനുഷ്യന്‍. അതുകൊണ്ടു തന്നെ കോടതി അദ്ദേഹത്തെ വിശേഷിപ്പിച്ചു, ഭോപ്പാലിലെ കൊലപാതകി. ആ കൊലപാതകി ഇപ്പോള്‍ ന്യൂയോര്‍ക്ക് ലോബ് ഐലന്‍ഡി ലെ ബ്രിഡ്ജ് ഹാംപ്ടണിലുണ്ട്. പ്രായം തൊണ്ണൂറു കഴിയുന്നു.

ഒരിക്കല്‍ അറസ്റ്റിലായതായിരുന്നു വാറന്‍, ഇന്ത്യയില്‍ വച്ച്. പക്ഷേ, ജാമ്യം ലഭിച്ചപ്പോള്‍ അമേരിക്കയിലേക്കു കടന്നു കളഞ്ഞു. പിന്നീടൊരിക്കലും തിരിച്ചു വന്നതുമില്ല. ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്കു പിടികൊടുക്കാതെ, വന്‍ ദുരന്തത്തിന ഇടവരുത്തുന്ന സാഹചര്യങ്ങള്‍ ഒരുക്കിയാ ആളായിട്ടും നിയമത്തിന്‍റെ കൈകള്‍ എത്തിയില്ല അദ്ദേഹത്തെ കുരുക്കാന്‍. വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍ വാറന്‍ ആന്‍ഡേഴ്സണ്‍.

Posted: 03/12/2011 Metrovaartha

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക