ആലപ്പുഴ: പോയകാലത്തെ കാര്‍ഷികസമൃദ്ധി വിളിച്ചറിയിച്ചുകൊണ്ടുള്ള വിളകളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ആലപ്പുഴ എസ്.ഡി.വി മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക-വ്യവസായിക പ്രദര്‍ശനത്തോടുനുബന്ധിച്ചാണ് വിളകളുടെ പ്രദര്‍ശനം നടക്കുന്നത്. 125 കിലോ തൂക്കമുള്ള നൈജീരിയന്‍ കാച്ചില്‍, ദിനോസറിന്റെ ആകൃതിയിലുള്ള മരച്ചീനി എന്നിവ കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. കാര്‍ഷികരംഗത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എലിവാലന്‍ കാച്ചില്‍, വിവിധതരം നാടന്‍ കാച്ചിലുകള്‍, ഭീമന്‍ചേന തുടങ്ങിയവയും കാണികളെ ഏറെ ആകര്‍ഷിക്കുന്നു .
മാരാരിക്കുളം സ്വദേശികളായ അംബുജാക്ഷന്‍, പ്രദീപ് എന്നിവരാണ് 125 കിലോ തൂക്കമുള്ള കാച്ചിലുമായി എത്തിയത്. എം.എന്‍. നമ്പ്യാര്‍ വിളയിച്ചെടുത്ത ഭീമന്‍ കപ്പയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. മൂന്നുകിലോ തൂക്കമുള്ള ബാംഗ്ലൂര്‍ പപ്പായ, ഒന്നരമീറ്ററിലധികം നീളമുളള പപ്പായ തുടങ്ങിയ പത്തോളം പപ്പായകള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മാവേലിക്കര ജില്ലാ കൃഷിത്തോട്ടവും ഉത്ന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. നടീല്‍ വസ്തുക്കളും ഇവിടെ ലഭ്യമാണ്. വഴുതന, വെണ്ട, പയര്‍, ചീര തുടങ്ങിയവയുടെ വിത്തുകള്‍ ഒരുപാക്കറ്റിന് 10 രൂപനിരക്കില്‍ ലഭിക്കും. പലതരം വാഴക്കുലകളും ലഭ്യമാണ്. ഏത്തവാഴവിത്ത് ഏഴുരൂപ നിരക്കിലാണ് വില്‍ക്കുന്നത്. പെരുംജീരകത്തിന്റ ചെടി, കച്ചോലം, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിവയും വിപണനത്തിനുണ്ട്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സില്‍ വിളയിച്ചെടുത്ത വളളിപ്പയറും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമാണ്.

Posted on: 25 Dec 2011 Mathrubhumi Alappuzha news
No comments:
Post a Comment