തിരുവനന്തപുരം: അധികൃതരുടെ അനാസ്ഥ കാരണം നശിക്കുകയാണ് കുന്നത്തുകുളങ്ങരയിലെ പഴക്കമേറിയ കുളം. ഒരിക്കലും വറ്റാത്ത ജലസ്രോതസ് എന്ന പേരുകേട്ട കുളം ഇന്ന് മാലിന്യങ്ങളുടെ കൂമ്പാരമാണ്.
കടുത്ത വേനലില്‍ പ്രദേശത്തെ കിണറുകള്‍ മുഴുവന്‍ വറ്റിയപ്പോള്‍ ജനങ്ങള്‍ക്ക് ദാഹജലം നല്‍കി അനുഗ്രഹിച്ചത് ഈ കുളമാണെന്ന് പഴമക്കാര്‍ പറയുന്നു.
കുളത്തോടു ചേര്‍ന്നുള്ള വറ്റാത്ത ഒരു നീരുറവയും സ്ഥലവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. ഈ ഭാഗത്ത് കാവും ദുര്‍ഗാദേവിയുടെ വിഗ്രഹവും ഉണ്ടെങ്കിലും ഈ പൈതൃകകേന്ദ്രം സംരക്ഷിക്കുന്ന കാര്യത്തില്‍ അലസത തുടരുകയാണ്.
പത്തു വര്‍ഷത്തോളമായി കുളം ദയനീയാവസ്ഥയിലാണ്. വ്യാപകമായ കൈയേറ്റവും ഈ ഭാഗത്ത് നടക്കുന്നുണ്ട്.
കഴിഞ്ഞ ജനകീയാസൂത്രണപദ്ധതിയില്‍ കുളത്തോട് ചേര്‍ന്നുള്ള റോഡിന്റെ പണി പൂര്‍ത്തിയാക്കിയെങ്കിലും മറ്റു ജോലികള്‍ ഒന്നുംതന്നെ നടന്നില്ല.
കുളത്തിന്റെ ശുദ്ധീകരണവും മൂന്നു വശത്തെ കരിങ്കല്‍കെട്ടും പൂര്‍ത്തിയായാല്‍ മാത്രമേ ഈ ജലസ്രോതസ്സ് സംരക്ഷിക്കാനാകൂ.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുളത്തിലെ മണ്ണുമാറ്റല്‍ പണി ഉടന്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. 2008-09ല്‍ നഗരസഭ ഈ കുളത്തിന്റെ ശുചീകരണത്തിന് പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

Posted on: 13 Dec 2011 Mathrubhumi Thiruvananthapuram News
No comments:
Post a Comment