ചാവക്കാട്:കണവ പിടിക്കുന്നതിന് കടലിലേയ്ക്ക് പ്ലാസ്റ്റിക് കുപ്പികളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വലകളും കൊണ്ടുപോയിരുന്ന രണ്ട് ഫൈബര്‍ വഞ്ചികള്‍ ചാവക്കാട് പോലീസ് പിടികൂടി. 40 കിലോ വീതമുള്ള 4 കെട്ട് വലകളും 4 ചാക്ക് പ്ലാസ്റ്റിക് കുപ്പികളും പിടികൂടി. രണ്ട് വഞ്ചികളിലായി മീന്‍പിടിത്തത്തിന് പോയിരുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു. കന്യാകുമാരി ഇനയം സ്വദേശി ഷാജി (28), തമിഴ്‌നാട് കോയില്‍ തെരുവ് ലോറന്‍സ് (27), കുളച്ചല്‍ കെ.എസ്.എസ്. കോളനി ജോസഫ് (42), കോയില്‍ തെരുവ് അരുള്‍ (25), തിരുനെല്‍വേലി തോമയാല്‍പുരം സുനാമി കോളനി ഫ്രാന്‍സിസ് (31), സുനാമി കോളനി ആന്റണി രാജ് (28), കന്യാകുമാരി രാമന്‍തൊറൈ ജോസഫ് (48), മനകൊടി മരിയ ലിച്ചാര്‍ട്ട് (51) എന്നിവരെയാണ് ചാവക്കാട് സി.ഐ. കെ. സുദര്‍ശനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.വി. കബീര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, അഭിലാഷ്, ബാബു എന്നിവരടങ്ങിയ സംഘം ചാവക്കാട് കടപ്പുറത്തുനിന്നു പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 നായിരുന്നു അറസ്റ്റ്. സി.ഐ.യ്ക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കണവ പിടിക്കാന്‍ കുപ്പികള്‍ കടലില്‍ നിക്ഷേപിക്കുന്നത് സംബന്ധിച്ച് മാതൃഭൂമി നവംബര്‍ 21 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പ്രകൃതി-പരിസ്ഥിതി-വന്യമൃഗസംരക്ഷണ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി രവി പനയ്ക്കല്‍ മുഖ്യമന്ത്രി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകന്‍ മണി ചാവക്കാട് നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.
പരാതികളെത്തുടര്‍ന്ന് 23 ന് ഫിഷറീസ് സംഘം ചാവക്കാട് കടപ്പുറത്തെത്തി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. തുടര്‍ന്നാണ് പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നത്. കണവ പിടിത്തത്തിന് പ്ലാസ്റ്റക് കുപ്പികളും പ്ലാസ്റ്റിക്ക് വലകളും കടലില്‍ നിക്ഷേപിക്കുന്നത് അനുവദനീയ മല്ലെന്ന് ഫിഷറീസ് സംഘം, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വഞ്ചികളുടെ ഉടമകള്‍ക്കും 30 രൂപയ്ക്ക് ഒരു കിലോ കുപ്പി വില്‍ക്കുകയും ചെയ്യുന്ന ബാറുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും സിഐ കെ. സുദര്‍ശന്‍ പറഞ്ഞു. റെയ്ഡ് തുടരുമെന്നും വീണ്ടും ഇത്തരം പ്രവൃത്തി ആവര്‍ത്തിച്ചാല്‍ വഞ്ചികള്‍ പിടിച്ചെടുക്കുകവരെ ചെയ്യുമെന്നും സി.ഐ. പറഞ്ഞു. കൃത്രിമ കണവ പിടിത്തം പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനീകരണമാണെന്നും മത്സ്യസമ്പത്ത് കുറയുന്നതിനും ഇടയാക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

Posted on: 13 Dec 2011 Mathrubhumi News
No comments:
Post a Comment