പഴയ കാലത്ത് ടൈമി'ന്റെയോ 'ന്യൂസ് വീക്കി' ന്റെയോ കവറില്‍ ഒരു ഇന്ത്യക്കാരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് നാട്ടില്‍ വാര്‍ത്തയാകുമായിരുന്നു. അത് പഴങ്കഥ. ഇന്ന് 'ടൈമി'നു പോലും ഏഷ്യയില്‍ ലോക്കല്‍ എഡിഷന്‍ ഉണ്ടെന്നു മാത്രമല്ല ഇന്ത്യയുടെ നിലയും വിലയും കൂടുകയും ചെയ്തു -അമേരിക്കക്കാര്‍ക്കെന്നല്ല പാകിസ്താനികള്‍ക്കു പോലും ഇന്ത്യയുടെ ഒരു കൈ സഹായമില്ലാതെ ജീവിക്കാന്‍ പറ്റില്ല.
കാലം ഇങ്ങനെ മാറിയെങ്കിലും കാര്യമായി മാറ്റം ഉണ്ടാകാത്ത ചിലതിന്റെ കൂട്ടത്തില്‍ മാധ്യമങ്ങളുമുണ്ടാകുമല്ലോ - ടൈമിന്റെയും മറ്റും ജനയിതാക്കള്‍ ജനിക്കുന്നതിനും മുമ്പുള്ള കാലത്ത്, കാള്‍ മാര്‍ക്‌സ് പോലും ബ്രിട്ടീഷ് ലൈബ്രറിയില്‍ വായിച്ചിരുന്ന 'ദ ഇക്കണോമിസ്റ്റ്' വാരികയെ അക്കൂട്ടത്തില്‍ പെടുത്താം. പാശ്ചാത്യ മാധ്യമങ്ങള്‍ പോലും ആദരവോടെ കാണുന്ന ഈ ബ്രിട്ടീഷ് പ്രസിദ്ധീകരണത്തില്‍ ഒരു മലയാളിയെ പറ്റി ഒരു മുഴുനീള ഫീച്ചര്‍ വന്നിരിക്കുന്നു!
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഉഭയജീവിഗവേഷകനായ, തിരുവനന്തപുരത്തുകാരന്‍ ഡോ. സത്യഭാമ ദാസ് ബിജു വാണ് ആ മലയാളി. ബിജുവിനെ ഐ.യു.സി.എന്‍ മൂന്ന് വര്‍ഷം മുമ്പെ സാബിന്‍ അവാര്‍ഡ് നല്‍കി അംഗീകരിച്ചിരുന്നു. വംശനാശത്തിലേക്ക് നീങ്ങുന്ന, പശ്ചിമഘട്ടത്തിലെ ജീവികള്‍ക്ക് അദ്ദേഹം ചെയ്യുന്ന സേവനമറിയാന്‍ ഇക്കണോമിസ്റ്റില്‍ വന്ന ഈ ലേഖനം വായിച്ചുനോക്കു.
nalla nalla visheshangal
ReplyDelete