.

.

Friday, December 9, 2011

സാങ്ച്വറി വൈല്‍ഡ് ലൈഫ് അവാര്‍ഡ് ഡോ. ബിജുവിന്

പരിസ്ഥിതി പ്രസിദ്ധീകരണമായ സാങ്ച്വറി ഏഷ്യയുടെ വൈല്‍ഡ്ലൈഫ് സര്‍വീസ് അവാര്‍ഡ് (50,000 രൂപ) ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസറും തിരുവനന്തപുരം സ്വദേശിയുമായ ഡോ. എസ്.ഡി. ബിജു നേടി. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് യു.എസ്. ശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ് ഷാലറിനാണ്. ഉഭയജീവികളെക്കുറിച്ചു ഗവേഷണം ചെയ്യുന്ന ഡോ. ബിജു ഇതിനകം ഒട്ടേറെ പുതിയ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്.

വന്യജീവി ഡോക്കുമെന്ററി സംവിധായകന്‍ ശേഖര്‍ ദത്താത്രി, ജെറി മാര്‍ട്ടിന്‍, ദൌലത്ത് സിങ് ശെഖാവത്, പി. സുരേശ എന്നിവരും വൈല്‍ഡ്ലൈഫ് സര്‍വീസ് അവാര്‍ഡ് നേടിയിട്ടുണ്ട്. ഡ്യൂഷെ ബാങ്ക്, ഡിഎസ്പി ബ്ളാക്റോക് എന്നിവയുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡുകള്‍.

Manoramaonline >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക