.

.

Monday, December 5, 2011

നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു; ആശങ്കയോടെ കര്‍ഷകര്‍

കോട്ടത്തറ: കാക്കഞ്ചാല്‍ പാടശേഖരസമിതിയുടെ ചോയിമൂല വയലിലെ പകുതി മൂപ്പെത്തിയ നെല്‍വയലുകള്‍ കരിഞ്ഞുണങ്ങുന്നു. ചോയിമൂല ഹരിദാസന്‍, പുഷ്പത്തൂര്‍ പ്രദീപ്കുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആദ്യം രോഗബാധ കണ്ടത്. ഇപ്പോള്‍ മറ്റ് വയലുകളിലും രോഗബാധ കണ്ടു തുടങ്ങിയിട്ടുണ്ട്.

പകുതി മൂപ്പെത്തിയ നെല്‍ക്കതിരുകളുടെ കരിഞ്ഞുണങ്ങിയ ഓല തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന ഈ രോഗം ആദ്യമായാണ് പ്രദേശത്ത് കാണപ്പെടുന്നത്. രോഗബാധ കണ്ടയുടന്‍ കോട്ടത്തറ കൃഷിഭവനുമായി ബന്ധപ്പെട്ടെങ്കിലും വിള ഇന്‍ഷുര്‍ ചെയ്യാതെ ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അമ്പലവയല്‍ പ്രാദേശിക കൃഷി വിജ്ഞാനകേന്ദ്രത്തില്‍നിന്ന് വിദഗ്ധരെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്തിയിട്ടില്ല.

ചോയിമൂല പാടശേഖര സമിതിയുടെ കീഴില്‍ 60 ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. പരമ്പരാഗതമായി കൃഷിചെയ്യുന്ന 'ആതിര' എന്ന നെല്‍ വിത്തിട്ട വയലുകളിലാണ് രോഗം കൂടുതല്‍ കാണുന്നത്. ബാങ്കില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്താണ് കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറി പ്രദേശത്ത് കാര്‍ഷിക വിളകള്‍ നശിച്ചിരുന്നു. ഇപ്പോള്‍ അപൂര്‍വരോഗം കൂടി കണ്ടുതുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.
Posted on: 05 Dec 2011 Mathrubhui wayanadu News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക