.

.

Friday, December 2, 2011

മണിമലയാര്‍ നാശത്തില്‍

 മണിമല: മധ്യകേരളത്തിന്റെ ജീവനാഡിയായ മണിമലയാര്‍ നാശത്തിലേയ്ക്ക്. നദിയുടെ തിട്ടകള്‍ വ്യാപകമായി ഇടിയുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. നദിക്കു സമാന്തരമായി പോകുന്ന കാഞ്ഞിരപ്പള്ളി- മണിമല, മണിമല- വെള്ളാവൂര്‍ പാതകള്‍ക്കും തിട്ട ഇടിച്ചില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നദീ തീരങ്ങള്‍ ഇടിഞ്ഞു വീഴുന്നതോടെ തീരപ്രദേശത്തെ റോഡുകളും നദിയും തമ്മിലുള്ള അകലം കുറഞ്ഞത് റോഡുകളുടെ നിലനില്‍പ്പിനും വാഹനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മണിമnല ടൌണിന് സമീപം കാഞ്ഞിരപ്പള്ളി റോഡില്‍ വാഹനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നതിനായി സ്ഥാപിച്ച റിഫ്ളക്ടറുകള്‍ തിട്ട ഇടിഞ്ഞ് നദിയിലേയ്ക്ക് ചെരിഞ്ഞത് പ്രദേശത്തെ അപകട സാധ്യതയുടെ തീവ്രത വ്യക്തമാക്കുന്നു. സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി ചെലവിടുന്ന ലക്ഷങ്ങള്‍ കൃത്യമായി വിനിയോഗിക്കപ്പെടാത്തതോടെ സമീപ ഭാവിയില്‍ തന്നെ നദിയുടെ സമാന്തരമായി കടന്നുപോകുന്ന റോഡുകള്‍ നദിയിലേക്ക് ഇടിഞ്ഞുവീഴുന്ന അവസ്ഥയിലെത്തും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിട്ടകളിടിഞ്ഞു നശിക്കുന്ന നദി കൃഷിയിടങ്ങളിലേയ്ക്ക് കയറി ഒഴുകുന്നതും സ്ഥിരം സംഭവമാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി നദിയില്‍ വ്യാപകമായി തോട്ടാ ഇടുന്നതും, ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന മണലൂറ്റുമാണ് തീരപ്രദേശങ്ങളെ ദുര്‍ബലമാക്കുന്നത്. അമ്പലം കടവിലും പൊലീസ് സ്റ്റേഷന് സമീപവും, വെള്ളാവൂര്‍ മേജര്‍ ശുദ്ധജല പദ്ധതിക്ക് സമീപവും നടത്തുന്ന തോട്ടാ പ്രയോഗങ്ങള്‍ നദിയില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളില്‍ 

സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞു താഴ്ന്നിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.
കടന്നുകയറ്റങ്ങള്‍ മൂലം ഇടിയുന്ന തിട്ടകള്‍ നദിയും റോഡും തമ്മിലുള്ള അകലം നെല്ലിട മാത്രമാക്കുമ്പോള്‍ താഴത്തങ്ങാടി പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായെങ്കിലും നദിയുടെ സംരക്ഷണത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാകണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക