കരുളായി: കുളിക്കടവില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. വാരിക്കല്‍ കടവില്‍ കുളിക്കാന്‍പോയ സ്ത്രീകള്‍ മടങ്ങിവരുമ്പോഴാണ് പുഴയിലേക്കുള്ള പടവില്‍ രാജവെമ്പാലയെ കണ്ടത്. വിവരമറിഞ്ഞ് നൂറുക്കണക്കിനാളുകള്‍ പുഴയോരത്തെത്തി. ബഹളം കൂട്ടിയപ്പോള്‍ രാജവെമ്പാല അടുത്ത പറമ്പിലെ മരത്തില്‍കയറി. വിവരമറിഞ്ഞ് റെയ്ഞ്ചര്‍ എം. അജീഷിന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലേറെ രാജവെമ്പാല മരത്തില്‍കിടന്നു. രണ്ടുമണിയോടെ പാമ്പ് പിടിത്തക്കാരന്‍ കരുളായി സ്വദേശി കോഴിക്കോടന്‍ മുബഷീറും കടന്നല്‍ കൂടെടുക്കുന്നതില്‍ വിദഗ്ധനായ കരുളായിയിലെ ബാര്‍ബര്‍ കുഞ്ഞാപ്പയും ചേര്‍ന്ന് നാഗരാജാവിനെ വരുതിയിലാക്കി.
മരക്കൊമ്പില്‍ കിടന്ന രാജവെമ്പാലയെ വടിയില്‍ കമ്പികൊണ്ടുള്ള ചൊള്ളുണ്ടാക്കി തലയ്ക്ക് കുരുക്കിട്ടാണ് വലിച്ചെടുത്തത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് രാജവെമ്പാലയെ കാണാനും മൊബൈലില്‍ പകര്‍ത്താനും എത്തിയത്.
11 അടി നീളമുള്ള രാജവെമ്പാലയ്ക്ക് പത്തുകിലോയോളം തൂക്കമുണ്ട്. 10 വയസ്സ് പ്രായംവരും ഈ പാമ്പിന്. തുടര്‍ന്ന് വനപാലകരും പാമ്പ് പിടിത്തക്കാരും ചേര്‍ന്ന് കരുളായി വനത്തിലെ വട്ടിക്കല്ല് ഭാഗത്ത് കൊണ്ടുപോയി തുറന്നുവിട്ടു.

Posted on: 06 Dec 2011 Mathrubhumi Malappuram News
No comments:
Post a Comment