എടക്കര: വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവയെ വനപാലകര്‍ രക്ഷപ്പെടുത്തി. മുതുമല കടുവസങ്കേതത്തോട് ചേര്‍ന്ന ബൊക്കാപുരം വനത്തിലാണ് കാലിന് മുറിവേറ്റനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയ്ക്ക് 12 വയസ്സ് പ്രായമുണ്ട്. വനപാലകര്‍ നടത്തിയ പതിവ് റോന്തുചുറ്റലിനിടയില്‍ വെള്ളിയാഴ്ച രാവിലെയാണ് കടുവയെ കണ്ടെത്തിയത്. കടുവാസങ്കേതം ഡെപ്യൂട്ടി റെയ്ഞ്ചര്‍ അമീര്‍ കാജ, ഗൂഡല്ലൂര്‍ ഡി.എഫ്.ഒ ദീപക് ബില്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകര്‍ ചേര്‍ന്ന് കൂട്ടിലാക്കിയ കടുവയെ തെപ്പക്കാട് മൃഗസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ മനോഹരന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം കടുവയ്ക്ക് ചികിത്സതുടങ്ങി.
Posted on: 17 Dec 2011 Mathrubhumi malappuram News
No comments:
Post a Comment