ശബരിമല: കാതടപ്പിക്കുന്ന വെടിയൊച്ചയും ഉച്ചഭാഷിണിയുടെ ആരവവും ശരണംവിളികളും ഒന്നും ഈ പറവകളെ സന്നിധാനത്തെ തിരുമുറ്റത്തുനിന്ന് അകറ്റുന്നില്ല. പതിനെട്ടാംപടിക്ക് താഴത്തെ തിരുമുറ്റത്തെ നാല് ഗിനിക്കോഴികള്‍ ഇപ്പോള്‍ അയ്യപ്പഭക്തര്‍ക്കൊരു കാഴ്ചകൂടിയാണ്. ദ്രുതകര്‍മ്മസേനയുടെ(ആര്‍.എ.എഫ്.) അംഗങ്ങളെ വിന്യസിപ്പിച്ചിരിക്കുന്നിടത്താണ് ഈ പക്ഷികള്‍ ഏറെനേരവും പറന്നിറങ്ങാറ്. ഏതോ ഒരു അയ്യപ്പഭക്തന്‍ സന്നിധാനത്ത് അയ്യപ്പന് സമര്‍പ്പിച്ചവയാണ് ഈ ഗിനിക്കോഴികളെന്ന് എല്ലാവരും വിശ്വസിക്കുന്നു. ശബരിമലക്കാട്ടില്‍നിന്ന് ഇവ എത്താനുള്ള സാധ്യതയില്ലാത്തതാണ് ഇത്തരമൊരു നിഗമനത്തിന് കാരണം.
വലിയ നടപ്പന്തലിന്റെ ആസ്ബസ്‌റ്റോസ് ഷീറ്റില്‍ രാവിലെ ഇവ നിരന്നിരിക്കുന്നത് കാണുമ്പോള്‍ ദ്രുതകര്‍മസേനയിലെ എസ്.ഐ. അര്‍ജുന്‍ ഗോസായി ചിരട്ടയില്‍ വെള്ളം കൊണ്ടുവന്ന് തിരുമുറ്റത്ത് വയ്ക്കും. ഉടന്‍തന്നെ നാലും പറന്നിറങ്ങി വന്ന് വെള്ളം കുടിക്കും. സേനാംഗങ്ങള്‍ അരിയും പഴവും ഒക്കെ കൂടെ നല്‍കും. എല്ലാം തീര്‍ത്തിട്ടേ ഇവ മുറ്റം വിടൂ. ആപ്പിള്‍ കൊടുത്താല്‍ തൊലിയൊഴിച്ചുള്ള ഭാഗം മാത്രമേ തിന്നുകയുള്ളൂ. സന്ധ്യയോടെ തിരുമുറ്റത്തെ വന്‍മരങ്ങളിലേക്ക് പറന്നുകയറുന്നതോടെ ഈ 'അയ്യപ്പദാസന്‍'മാരുടെ ഒരുദിവസം പൂര്‍ത്തിയാകും.
Posted on: 23 Dec 2011 POathanamthitta news
No comments:
Post a Comment