.

.

Monday, December 5, 2011

ആനക്കോട്ടയില്‍ നാല് ആനകള്‍ ഇടഞ്ഞു

ഗുരുവായൂര്‍:ആനക്കോട്ടയില്‍ ഞായറാഴ്ച നാല് ആനകള്‍ ഇടഞ്ഞ് പരിഭ്രാന്തി പരത്തി. കൊമ്പന്‍ ശേഷാദ്രിയാണ് ആദ്യം ഇടഞ്ഞത്. ആനക്കോട്ടയ്ക്കു പുറത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ തളച്ചിരുന്ന ശേഷാദ്രിയെ വെള്ളം കൊടുക്കുന്നതിനായി മാറ്റിക്കെട്ടുന്നതിനിടയിലാണ് ഇടഞ്ഞോടിയത്. ഇതു കണ്ട് ഭയന്ന അക്ഷയ്കൃഷ്ണയും ഇടഞ്ഞു. ഈ ആന നേരെ ആനക്കോട്ടയ്ക്കകത്തെ കുളത്തിലേക്കിറങ്ങി. അവിടെ ഒരുമണിക്കൂറോളം നീരാട്ട്.

ഓലപ്പട്ടയും മറ്റും എറിഞ്ഞ് ആനയെ കരയ്ക്കു കയറ്റാന്‍ പാപ്പാന്മാര്‍ ശ്രമിച്ചെങ്കിലും കുളത്തില്‍ക്കിടന്ന് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് കരയ്ക്കു കയറ്റിയത്. എന്നിട്ടും അടങ്ങിയില്ല. ആനക്കോട്ടയില്‍ ഇടഞ്ഞോടി കിഴക്കേ ഗേറ്റ് കുത്തിമറിച്ചിടാന്‍ ശ്രമിച്ചു. അപ്പോഴേക്കും എല്ലാ പാപ്പാന്മാരും ഓടിക്കൂടി ആനയെ തളയ്ക്കുകയായിരുന്നു.

അക്ഷയ്കൃഷ്ണയുടെ പരാക്രമം കണ്ട് സമീപത്ത് നീരില്‍ തളച്ചിരുന്ന പീതാംബരന്‍, ശ്രീകൃഷ്ണന്‍ എന്നീ കൊമ്പന്മാരും ചങ്ങലപൊട്ടിച്ച് ഇടഞ്ഞു. ഏറെ ആക്രമകാരിയായ കൊമ്പനാണ് ശ്രീകൃഷ്ണന്‍. കഴിഞ്ഞവര്‍ഷം ഗുരുവായൂര്‍ ആനയോട്ടത്തിനിടയില്‍ കൂട്ടാനയെ കുത്തിയ കൊമ്പനായതിനാല്‍ പാപ്പാന്‍ അല്പം പരിഭ്രമിക്കുകയും ചെയ്തു. എന്നാല്‍ നയത്തില്‍ നിന്ന് പാപ്പാന്മാര്‍ ശ്രീകൃഷ്ണനെയും പീതാംബരനെയും തളയ്ക്കുകയായിരുന്നു.
 
Posted on: 05 Dec 2011 Mathrubhumi Thrissur News 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക