.

.

Thursday, December 8, 2011

ശാസ്ത്രമേളയില്‍ തെങ്ങാണ് താരം

 വാളക്കുളം: മച്ചിങ്ങ കൊണ്ടുള്ള അച്ചാറ്, തേങ്ങാവെള്ളത്തില്‍ നിന്ന് വിനാഗിരി, ഓലയും ചിരട്ടയും തൊണ്ടും കൊണ്ടുണ്ടാക്കിയ കമനീയമായ കരകൗശല വസ്തുക്കളും...തീരുന്നില്ല തെങ്ങിന്റെ വിശേഷങ്ങള്‍. വാളക്കുളം കെ.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ ശാസ്ത്രമേളയില്‍ തെങ്ങാണ് താരം.മേളയ്ക്ക് ആതിഥ്യമരുളുന്ന വാളക്കുളം സ്‌കൂളിലെ ഹരിതസേനയാണ് തെങ്ങിന്റെ മാഹാത്മ്യം അറിയിക്കാന്‍ 'തെങ്ങാണ് താങ്ങ്' എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

ഓലപ്പന്തലിനുള്ളിലാണ് പ്രദര്‍ശനശാല. തെങ്ങിലും മറ്റുമരങ്ങളിലും ശില്പങ്ങള്‍ മെനയുന്ന മുരളി ചെമ്മാട്, ഇട്ടാമന്‍ വലിയോറ എന്നിവരുടെ സൃഷ്ടികള്‍ ഇവിടെയുണ്ട്. ഗാന്ധിജി, ഒബാമ, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെയെല്ലാം ജീവന്‍ തുടിക്കുന്ന രൂപങ്ങളാണ് ഇവര്‍ തീര്‍ത്തിരിക്കുന്നത്. തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാനാകും എന്ന് വിശദീകരിച്ച് ഹരിത സേനാംഗങ്ങളും കൂടെ നില്‍ക്കുന്നു.

വെയില്‍ ചൂടില്‍ വാടുന്നവര്‍ക്ക് ദാഹം മാറ്റാന്‍ ഇളനീര്‍ പാര്‍ലറുമുണ്ട്. പ്രദര്‍ശനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി ഗോപി ഉദ്ഘാടനംചെയ്തു.

Posted on: 08 Dec 2011 Mathrubhumi Malappuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക