.

.

Sunday, December 4, 2011

പാരിസ്ഥിതിക പഠനം: വിദ്യാര്‍ഥികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക്

ചാരുംമൂട്: പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് തയ്യാറാക്കിയ പ്രോജക്ടുമായി കുട്ടി ശാസ്ത്രപ്രതിഭകള്‍ ദേശീയതലത്തിലേക്ക്. കൊല്ലത്തു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളാണ് ജയ്പൂരില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്കും ഒറീസ്സയിലെ കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. ബാലശാസ്ത്ര കോണ്‍ഗ്രസ് 27 മുതല്‍ 31 വരെയും സയന്‍സ് കോണ്‍ഗ്രസ്സ് ജനവരി മൂന്നു മുതല്‍ എട്ടുവരെയുമാണ്.

താമരക്കുളം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ദ്രവമാലിന്യങ്ങള്‍ മണ്ണിന്റെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അവ കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള പഠനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

വിദ്യാര്‍ഥികളായ എസ്. അമൃത, ദൃശ്യ ആര്‍. കുമാര്‍, ആര്യലക്ഷ്മി, ആതിര, ചിന്നു എന്നിവരാണ് പഠനം നടത്തിയത്. അധ്യാപകനായ എസ്. അജിത്കുമാര്‍ മേല്‍നോട്ടം വഹിച്ചു.

Posted on: 04 Dec 2011 Mathrubhumi Alappuzha news 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക