.

.

Wednesday, March 7, 2012

145 ആമ ക്കുഞ്ഞുങ്ങളെ കടലിലിറക്കി

ചാവക്കാട്: മുട്ടവിരിഞ്ഞ് 145 ആമക്കുഞ്ഞുങ്ങളെ കടലിലിക്കി. മന്ദലംകുന്ന് കടപ്പുറത്ത്‌ മുട്ടയിട്ട 4 കടലാമകളുടെ ആദ്യ രണ്ടുകുഴികളില്‍ നിന്നായി 145 ആമക്കുഞ്ഞുങ്ങള്‍ പുറത്ത്‌ വന്നു. ഞായറാഴ്ച 11 മണിക്ക് ശേഷമാണ് ആദ്യ ആമക്കുഞ്ഞുങ്ങള്‍ മണല്‍ നീക്കി പുറത്ത് വന്നത്. ആമകളെ സംരക്ഷിക്കാനായി കടലാമ സംരക്ഷണ സമിതി കെട്ടിയ വലക്കൂടിനകത്ത് നിരനിരയായി മണ്ണില്‍ നിന്നും പൊന്തിവന്ന ആമക്കുഞ്ഞുങ്ങള്‍ പുറത്ത്‌ കടക്കാന്‍ ധൃതികൂട്ടി.
ആമകള്‍ മുട്ടയിട്ടു അന്പത്തോന്നാം ദിവസമാണ് കുഞ്ഞുങ്ങള്‍ പുറത്ത്‌വന്നത്. 45 മുതല്‍ 55 ദിവസമാണ് മുട്ട വിരിയാനെടുക്കുന്ന സമയം. കേരള വന്യജീവി സംരക്ഷണ വകുപ്പിന്‍റെ വടക്കാഞ്ചേരി എരുമപ്പെട്ടി റേഞ്ചിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കടലാമ സംരക്ഷണ സമിതി ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് രാത്രി തന്നെ ആമക്കുഞ്ഞുങ്ങളെ കടലിലിറക്കി. സുരക്ഷാ സമിതി അംഗങ്ങളായ പാലക്കല്‍ ഹംസു, അസൈനാരകത്ത്‌ കമറുദ്ധീന്‍, എന്നിവരോടൊപ്പം നാട്ടുകാരായ ഇ കെ സുലൈമു, മനാഫ്‌, നവാസ്‌, ജഗതി, പി എ സബീല്‍, ഫവാസ്, ഫാരിസ്‌, പാലക്കല്‍ ആലു ഹുസൈന്‍ എന്നിവരും ആമക്കുഞ്ഞുങ്ങളെ കടലിലിറക്കാന്‍ സഹായികളായി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക