.

.

Friday, March 9, 2012

കാര്‍ഷിക സര്‍വ്വകലാശാലയില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിച്ചു

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒളരികള്‍ച്ചര്‍ വിഭാഗത്തില്‍ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ വികസിപ്പിച്ചു. ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി പരീക്ഷണം നടന്നുവരികയായിരുന്നു. ഇന്ത്യയിലാദ്യമായാണ് കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഷുനര്‍ ബേബി ഇനത്തിലുള്ള ടെട്രോപ്ലോയിഡ് തണ്ണിമത്തനാണ് പരീക്ഷണത്തില്‍ ഉപയോഗിച്ചത്.

22 ജനിതക ക്രോമസോമുകളുള്ള ഡിപ്ലോയിഡ് തണ്ണിമത്തനുകളും 44 ക്രോമസോമുകളുള്ള ടെട്രാപ്ലോയിഡും സങ്കലനം നടത്തി 33 ക്രോമസോമുകളുള്ള ട്രിപ്ലോയിഡ് തണ്ണിമത്തന്‍ ഉണ്ടാക്കുന്നു. ഇവയാണ് കുരുവില്ലാത്ത തണ്ണിമത്തന്‍. 90 ദിവസത്തിനുള്ളില്‍ രണ്ടുകിലോ തൂക്കം വരുന്ന, മഞ്ഞനിറമുള്ള കാമ്പോടുകൂടിയ, കുരുവില്ലാത്ത തണ്ണിമത്തന്‍ പാകമാകും. ചുവന്ന കാമ്പുള്ള തണ്ണിമത്തനേക്കാള്‍ ഔഷധഗുണമുള്ള സിട്രുലിന്‍ കൂടുതലുള്ളത് മഞ്ഞക്കാമ്പുള്ള തണ്ണിമത്തനിലാണെന്ന് പ്രദീപ്കുമാര്‍ അവകാശപ്പെട്ടു.

കേരളത്തില്‍ ഹൈടെക് ഹോര്‍ട്ടികള്‍ച്ചര്‍ കൃഷിരീതിക്ക് ഇത് അനുയോജ്യമാണ്. ഇന്ത്യയില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ പ്രചാരത്തിലില്ല. അതുകൊണ്ടുതന്നെ ഇവയുടെ കൃഷിക്ക് വന്‍ സാധ്യതയാണുള്ളത്. ഈ തണ്ണിമത്തന്റെ വിത്തുകള്‍ കര്‍ഷകരിലെത്താന്‍ ഇനിയും ഒരു വര്‍ഷംകൂടി കാത്തിരിക്കണമെന്നും ഡോ. പ്രദീപ്കുമാര്‍ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. ഡോ. സുജാതയും ജഷീദയും ഗവേഷണത്തില്‍ പങ്കാളികളായി.
09 Mar 2012 Mathrubhumi Thrissur News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക