.

.

Saturday, March 17, 2012

തിരുനെല്ലി കാടുകളിലെ മഞ്ഞപ്പട്ടുകള്‍

മാനന്തവാടി: വിഷു ആഘോഷത്തിന് മുന്നോടിയായി തിരുനെല്ലി കാടുകളില്‍ കണിക്കൊന്ന പൂത്തുലഞ്ഞു. വനപാതയിലെ യാത്രക്കാര്‍ക്ക് മനോഹര കാഴ്ചയാണിത്. ഫെബ്രുവരി ആദ്യവാരം തന്നെ തിരുനെല്ലി, തോല്‍പെട്ടി കാടുകളില്‍ കൊന്ന പൂത്തിരുന്നു. തിരുനെല്ലി റോഡിലും തോല്‍പെട്ടി റോഡിലും ഇരുവശങ്ങളിലും ഇലകള്‍പോലും കാണാത്ത തരത്തിലാണ് പൂക്കുലകള്‍. കാലാവസ്ഥയിലെ വ്യതിയാനമാണ് കണിക്കൊന്ന നേരത്തേ പൂക്കാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ മീനമാസത്തിന്‍െറ അവസാനത്തില്‍ മാത്രമായിരുന്നു വിഷുവിന്‍റ വരവറിയിച്ചുകൊണ്ട് കണിക്കൊന്നകള്‍ പൂത്തിരുന്നത്. മേടം ഒന്നിന് വിഷുക്കണിയൊരുക്കാന്‍ പാകത്തില്‍ കൊന്നകള്‍ പൂത്തുനില്‍ക്കുന്നത് എങ്ങും സാധാരണ കാഴ്ചയായിരുന്നു.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി കൊന്നകള്‍ നേരത്തേ പൂത്തുലയുകയാണ്. ചിലപ്പോള്‍ വിഷുവിന് കൊന്നപ്പൂക്കള്‍ വിരളമാകുന്ന സാഹചര്യവുമുണ്ട്. വിപണിയില്‍ കൊന്നപ്പൂ വന്‍തോതില്‍ വില്‍പനക്കെത്താറുണ്ട്. വലിയ വില നല്‍കിയാണ് കണിക്കൊന്നകള്‍ വാങ്ങുന്നത്.
വയനാടന്‍ കാടുകളില്‍നിന്ന് ശേഖരിക്കുന്ന കണിക്കൊന്നകളാണ് കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നത്. പച്ചപ്പ് മുഴുവന്‍ മഞ്ഞപ്പൂക്കളണിഞ്ഞ് നില്‍ക്കുന്ന കാഴ്ച സഞ്ചാരികളെ മാടിവിളിക്കുകയാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക