.

.

Sunday, March 25, 2012

മൃഗരാജന് സ്വാതന്ത്ര്യപ്രാപ്തി

തിരുവനന്തപുരം: ആയൂഷിനെ ഇനി സന്ദര്‍ശകര്‍ക്ക് അടുത്തുനിന്ന് കാണാം. മൃഗശാലയിലെ ഏക ആണ്‍സിംഹമാണ് ആയൂഷ്. പ്രത്യേകം കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന ആയൂഷിനെ ശനിയാഴ്ച രാവിലെ തുറന്ന കൂട്ടിലേക്ക് വിട്ടു.

മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍, സൂപ്രണ്ട് ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആയൂഷിനെ തുറന്ന കൂട്ടിലേക്ക് വിട്ടത്.
മൃഗശാലയിലെ കുറുക്കന്‍മാരും കഴുതപ്പുലികളും കനൈന്‍ ഡിസ്റ്റംബര്‍ എന്ന വൈറസ് ബാധയേറ്റ് ചത്തിരുന്നു. സിംഹത്തിനും ഈ രോഗം പടരാമെന്ന സംശയത്തില്‍ പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രോഗബാധ പൂര്‍ണമായും നിയന്ത്രണവിധേയമായതിനാലാണ് സിംഹത്തെ തുറന്നുവിട്ടത്. ഇവിടം പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിച്ച് പൂര്‍ണമായും അണുവിമുക്തമാക്കി.ആയൂഷിനൊപ്പമുള്ള മറ്റ് സിംഹങ്ങളെയും ക്രമേണ ഇവിടേക്ക് വിടുമെന്ന് മൃഗശാലാധികൃതര്‍ പറഞ്ഞു.
25 Mar 2012 Mathrubhumi Thruvananthapuram News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക