.

.

Thursday, March 1, 2012

ചന്ദ്രഗിരിപ്പുഴ നിരീക്ഷണ പഠനത്തില്‍ ഉള്‍പ്പെടുത്തി

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ പുഴകളിലൊന്നായ ചന്ദ്രഗിരിപ്പുഴയെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നദീത്തട നിരീക്ഷണ പഠനത്തില്‍ ഉള്‍പ്പെടുത്തി. പശ്ചിമഘട്ടനിലകളിലെ കുടക് മലനിരകളില്‍ നിന്നാണ് ചന്ദ്രഗിരിപ്പുഴ ഉല്‍ഭവിച്ച് കാസര്‍കോട്ട് കടലില്‍ സംഗമിക്കുന്നത്.
കുടകില്‍ നിന്ന് ഉല്‍ഭവിക്കുന്ന പയസ്വിനിയും, കരിച്ചേരിപ്പുഴയും, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളുടെ അതിരുകളിലുള്ള കല്ലളിമുനമ്പില്‍ സംഗമിച്ചാണ് ചന്ദ്രഗിരിപ്പുഴയായി മാറുന്നത്. ഏതാണ്ട് 105 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഈ പുഴയ്ക്ക്. ചന്ദ്രഗിരിപ്പുഴയുടെ നിരീക്ഷണപഠനത്തില്‍ ഉപരിതല-ഭൂഗര്‍ഭ ജലത്തിന്റെയും ജൈവിക ഗുണമേന്മ, ഘനലോഹങ്ങളുടെ അളവ്, കീടനാശിനികളുടെ അളവ് എന്നിവ പഠനത്തിലൂടെ കണ്ടെത്തും.
പഠന റിപോര്‍ട്ട് ജൂണ്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍, കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് (കെ.എസ്.സി.എസ്.ടി.ഇ ജോ. ഡയറക്ടര്‍ ഡോ. കമലാക്ഷന്‍ കൊക്കാല്‍, കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോള്‍സ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിലെ(സി.ഡബ്ല്യു.ആര്‍.ഡി.എം) ശാസ്ത്രജ്ഞന്‍ ഡോ. പി.എസ് ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം.
കേരളത്തിലെ 44 നദികളില്‍ 21 എണ്ണത്തിന്റെ പഠനമാണ് നടക്കുന്നത്. 2007ല്‍ പഠനം ആരംഭിച്ചു. പത്ത് നദികളുടെ പഠന റിപോര്‍ട്ട് ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 2010ത്തിലും 2011ലും മൂന്ന് വീതം പഠന റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ചന്ദ്രഗിരിപ്പുഴ സംസ്ഥാനത്തെ കടുത്ത പാരിസ്ഥിക ആഘാതമേല്‍ക്കുന്ന നദികളിലൊന്നായി മാറിയിട്ടുണ്ട്. പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങളും മണല്‍ മാഫിയയുടെ അനിയന്ത്രിതമായ മണലൂറ്റും കണ്ടല്‍ കാടുകള്‍ വെട്ടിത്തെളിക്കുന്നതും ചന്ദ്രഗിരിപ്പുഴയുടേയും പുഴയോരത്തിന്റെയും ആവാസവ്യവസ്ഥ തകിടം മറിച്ചിട്ടുണ്ട്. അതിനിടെ കര്‍ണാടകയിലെ സുള്ള്യയില്‍ തടയണ കെട്ടി കേരളത്തിലേക്കുള്ള നിരൊഴുക്ക് തടയാന്‍ ശ്രമിച്ചത് പുഴയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരുന്നു.
1.3.2012 kasargodvartha.com

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക