.

.

Sunday, March 18, 2012

ശിരുവാണിയുടെ സൗന്ദര്യം നുകരാം; ഇനി രാവും പകലും

കല്ലടിക്കോട്: നീലഗിരി ജൈവമേഖലയിലെ ശിരുവാണിയുടെ കാനനസൗന്ദര്യം ഇനി രാവും പകലും നുകരാന്‍ അവസരം.
ശിരുവാണിഡാമില്‍നിന്ന് 1,200മീറ്റര്‍ ഉയരത്തില്‍ സംസ്ഥാന ജലസേചനവകുപ്പ് നിര്‍മിച്ച പ്രോജക്ട്ഹൗസ് മന്ത്രി ശനിയാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതോടെയാണ് പ്രകൃതിസ്‌നേഹികള്‍ക്കും സന്ദര്‍ശകര്‍ക്കും സുവര്‍ണാവസരം ഒരുങ്ങുന്നത്.
കോയമ്പത്തൂര്‍ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കാനായി നിര്‍മിച്ച ശിരുവാണി ജലസംഭരണിയുടെ സംരക്ഷണം, നിയന്ത്രണം, പരിശോധന എന്നിവയ്ക്കായി എത്തുന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായാണ് 5,500 ചതുരശ്രയടിയില്‍ പ്രോജക്ട്ഹൗസ് നിര്‍മിച്ചിട്ടുള്ളത്.
ഒരു വി.ഐ.പി. സ്യൂട്ട്, മൂന്ന് കിടപ്പുമുറി, കോണ്‍ഫറന്‍സ്ഹാള്‍, സ്വീകരണമുറി, ഭക്ഷണശാല, അടുക്കള എന്നിവ ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ വകുപ്പ്ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും 1,500രൂപ പ്രതിദിനവാടകയ്ക്ക് നല്‍കും. ഇതിന്റെ നിര്‍മാണത്തിനായി 103ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
18 Mar 2012 Mathrubhumi Palakkad News

1 comment:

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക